വാഷിംഗ്ടണ്‍: ഹോം കോവിഡ് 19 ടെസ്റ്റ് കിറ്റുകളുടെ വിതരണത്തിനുള്ള വെബ്സൈറ്റ് സജീവമാക്കി ബൈഡന്‍ ഭരണകൂടം. ഓണ്‍ലൈനായി സൗജന്യ ഓര്‍ഡറുകള്‍ നല്‍കാനുള്ള സൗകര്യം സൈറ്റില്‍ ലഭ്യമായിത്തുടങ്ങി. വെബ്സൈറ്റ് 'ബീറ്റ ടെസ്റ്റിംഗില്‍' ആണെങ്കിലും ഔദ്യോഗിക ലോഞ്ചിന് മുമ്പായി പരിമിത ശേഷിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബുധനാഴ്ച അര്‍ദ്ധരാത്രി ഔദ്യോഗികമായി സമാരംഭിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി പറഞ്ഞു.
covidtests.gov എന്ന വെബ്‌സൈറ്റിലൂടെ ടെസ്റ്റ് കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്യാം. വെബ്സൈറ്റ് വഴി യുഎസിലെ എല്ലാ വീടുകള്‍ക്കും ഒരു ലിങ്ക് ലഭ്യമാകും; യു.എസ് പോസ്റ്റല്‍ സര്‍വീസിന്റെ ഓര്‍ഡര്‍ ഫോം ആക്‌സസ് ചെയ്യാന്‍. ഓരോ റസിഡന്‍ഷ്യല്‍ വിലാസത്തിലും നാല് അറ്റ്-ഹോം ടെസ്റ്റുകള്‍ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.തപാല്‍ വഴി 12 ദിവസത്തിനുള്ളില്‍ വീട്ടില്‍ ടെസ്റ്റ് കിറ്റുകള്‍ എത്തും.ഒമൈക്രോണ്‍ വേരിയന്റ് കാരണം രാജ്യവ്യാപകമായി കോവിഡ് 19 കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍, പരിശോധനാ സൗകര്യം കുറവാണെന്ന വിമര്‍ശനം പരിഹരിക്കുന്നതിനുള്ള പ്രസിഡന്റ് ജോ ബൈഡന്റെ ഏറ്റവും പുതിയ ചുവടുവെപ്പാണ് ഇത്.
ഇതു കൂടാതെ മെഡി കെയര്‍ ഉള്ളവര്‍ക്ക് മെഡിക്കല്‍ പ്രഫഷണല്‍ വഴി ലാബുകളില്‍ കോവിഡ് 19 ടെസ്റ്റുകള്‍ സൗജന്യമായി ലഭിക്കും. ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് വൈറ്റ് ഹൗസ് ഒരു ഹോട്ട് ലൈന്‍ ആരംഭിക്കുമെന്നും വൈറ്റ് ഹൗസ് അറിയിച്ചിരുന്നു.ഓണ്‍ലൈന്‍ വഴിയോ, സ്റ്റോറുകളില്‍ നിന്നോ ഡോക്ടറുടെ കുറിപ്പില്ലാതെ തന്നെ നേരിട്ടു വാങ്ങാവുന്നതാണ്. ടെസ്റ്റ് കിറ്റ് വാങ്ങുമ്പോള്‍ പണം നല്‍കുന്നുണ്ടെങ്കില്‍ അതിന്റെ രസീത് സൂക്ഷിക്കണം. ഇന്‍ഷ്വറന്‍സ് കമ്പനികള്‍ അതു പൂര്‍ണ്ണമായും തിരിച്ചു നല്‍കും.12 ഡോളര്‍ വില വരുന്നതാണ് ഒരു കിറ്റ്.
ഹോം കോവിഡ് 19 ടെസ്റ്റ് കിറ്റുകളുടെ വിതരണത്തിനുള്ള വെബ്സൈറ്റ്:
https://www.covidtests.gov/
.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.