മോഫിയയുടെ ആത്മഹത്യ: ഭര്‍ത്താവ് സുഹൈല്‍ ഒന്നാം പ്രതി; മാതാപിതാക്കളും പ്രതികള്‍; കുറ്റപത്രം സമര്‍പ്പിച്ചു

മോഫിയയുടെ ആത്മഹത്യ: ഭര്‍ത്താവ് സുഹൈല്‍ ഒന്നാം പ്രതി; മാതാപിതാക്കളും പ്രതികള്‍; കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: നിയമ വിദ്യാര്‍ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ ഒന്നാം പ്രതി ഭര്‍ത്താവ് സുഹൈലാണ്. സുഹൈലിന്റെ മാതാപിതാക്കള്‍ രണ്ടും മൂന്നും പ്രതികള്‍. ഗാര്‍ഹിക പീഡനത്തിനും സ്ത്രീധന പീഡനത്തിനും മോഫിയ ഇരയായെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

ഏകദേശം രണ്ട് മാസം നീണ്ട അന്വേഷണത്തിനു ശേഷമാണു കുറ്റപത്രം സമര്‍പ്പിച്ചത്. സുഹൈല്‍ പലതവണ മോഫിയയെ പീഡിപ്പിച്ചു. പണം ചോദിച്ചു മര്‍ദിച്ചു തുടങ്ങിയ കാര്യങ്ങള്‍ കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ നേരത്തേ എഫ്‌ഐആറില്‍ മോഫിയയെ മാനസിക സമ്മര്‍ദത്തിലേക്കു നയിച്ചതായി പരാമര്‍ശിക്കുന്ന ആലുവ മുന്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ സുധീറിനെ പ്രതിയാക്കിയിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.