കൊച്ചി: സീന്യൂസ് കുടുംബാംഗം ബെര്‍ലി ജോണിന്റെ പിതാവ് ടി.യു ജോണ്‍ നിര്യാതനായി. 83 വയസായിരുന്നു. കോ-ഓപ്പറേറ്റീവ് ബാങ്ക് ഇടുക്കി ജില്ല മാനേജരായി വിരമിച്ച അദ്ദേഹം വിശ്രമജീവിതം നയിക്കുന്നകയായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. 2022 ജനുവരി 20ന് പുലര്‍ച്ചെ സ്വവസതിയിലായിരുന്നു അന്ത്യം.
സംസ്‌കാരം ഇന്ന് (വ്യാഴം) ഉച്ചകഴിഞ്ഞ് മൂന്നിന് തൊടുപുഴ അരിക്കുഴ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ നടക്കും.
ഭാര്യ: ത്രേസ്യാമ്മ ജോണ്‍, മക്കള്‍: ബെര്‍ലി ജോണ്‍ ( മകന്‍, ഓസ്‌ട്രേലിയ), ബോബി ജിജു (മകള്‍, കുമാരമംഗലം), മരുമക്കള്‍: റെയിമോള്‍ ബെര്‍ലി, ജിജു തോമസ്, കൊച്ചുമക്കള്‍: ആന്‍മരിയ, ഐറിന്‍, സാന്ദ്ര, സഞ്ജു, ജോസഫ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.