വാഷിംഗ്ടണ്‍:കോവിഡ് പ്രതിരോധത്തിന് യു.എസിലെ ജനങ്ങള്‍ക്ക് അടുത്തയാഴ്ച മുതല്‍ ബൈഡന്‍ ഭരണകൂടം 400 ദശലക്ഷം എന്‍ 95 മാസ്‌കുകള്‍ സൗജന്യമായി വിതരണം ചെയ്യും. യുഎസിന്റെ കോവിഡ് -19 കുതിച്ചുചാട്ടം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ള ഏറ്റവും പുതിയ ഫെഡറല്‍ നടപടിയാണിതെന്ന് മുതിര്‍ന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ സി എന്‍ എന്നിനോട് പറഞ്ഞു.പൊതുജനങ്ങള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള മാസ്‌കുകള്‍ വിതരണം ചെയ്യാനുള്ള പൊതുജനാരോഗ്യ വിദഗ്ധരുടെ ആഹ്വാനത്തെ തുടര്‍ന്നാണിത്.
'യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെ വിന്യാസം' എന്നാണ് ഈ നീക്കത്തെ ഉദ്യോഗസ്ഥര്‍ വിശേഷിപ്പിക്കുന്നത്. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളും റീട്ടെയില്‍ ഫാര്‍മസികളും വഴിയാണ് 400 ദശലക്ഷം നോണ്‍സര്‍ജിക്കല്‍ എന്‍ 95 മാസ്‌കുകള്‍ സൗജന്യമായി ലഭ്യമാക്കുന്നതെന്നും അവര്‍ അറിയിച്ചു. 'ഫെബ്രുവരി ആദ്യത്തോടെ പ്രോഗ്രാം പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകും'. ഒരാള്‍ക്ക് മൂന്ന് സൗജന്യ മാസ്‌കുകള്‍ വീതം ലഭിക്കും. യുഎസിന്റെ സ്ട്രാറ്റജിക് നാഷണല്‍ സ്റ്റോക്ക്‌പൈലില്‍ സംഭരിച്ചിരിക്കുന്ന 750 ദശലക്ഷത്തിന്റെ പകുതിയിലധികം മാസ്‌കുകള്‍ ആണ് ഇതിനായി നീക്കിവയ്ക്കുന്നത്. എന്‍ 95 മാസ്‌കുകള്‍ കോവിഡ്-19 നെതിരെ 'ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള സംരക്ഷണം' വാഗ്ദാനം ചെയ്യുമെന്ന് യുഎസ് സെന്റര്‍സ് ഓഫ് ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അടുത്തിടെ ചൂണ്ടിക്കാട്ടിയിരുന്നു.
ശരിയായി ഉപയോഗിക്കുമ്പോള്‍ വായുവിലൂടെയുള്ള എല്ലാ കണങ്ങളുടെയും 95 ശതമാനവും ഫില്‍ട്ടര്‍ ചെയ്യാന്‍ കഴിയുമെന്നതിനാലാണ് എന്‍ 95 റെസ്പിറേറ്ററുകള്‍ക്ക് ഈ പേര് നല്‍കിയിട്ടുള്ളത്.പ്രത്യേകിച്ചും ഒമിക്രോണ്‍ വകഭേദത്തിന്റെ വലിയ വര്‍ധനവിന് കാരണമായതോടെ ചില പൊതുജനാരോഗ്യ വിദഗ്ധര്‍ ഫെഡറല്‍ സര്‍ക്കാര്‍ എല്ലാ വീട്ടിലും എന്‍95 മാസ്‌കുകള്‍ അയയ്ക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.അതേസമയം, തുണി മാസ്‌കുകള്‍ ശസ്ത്രക്രിയാ മാസ്‌ക്കുകളോളം സംരക്ഷണം നല്‍കുന്നില്ലെന്ന് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അറിയിച്ചിരുന്നു.
ഉയര്‍ന്ന നിലവാരമുള്ള മാസ്‌കുകള്‍ ലഭ്യമാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ഭരണകൂടം 'സജീവമായി പര്യവേക്ഷണം ചെയ്യുകയാണ്' എന്ന് പ്രസിഡന്റ് ബൈഡന്റെ കൊറോണ വൈറസ് പ്രതികരണ കോര്‍ഡിനേറ്റര്‍ ജെഫ് സീയന്റ്സ് കഴിഞ്ഞ ആഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നത്. ഈ ആഴ്ച അവസാനത്തോടെ ഫാര്‍മസികളിലേക്കും ആരോഗ്യ കേന്ദ്രങ്ങളിലേക്കും സര്‍ക്കാര്‍ എന്‍95 മാസ്‌കുകള്‍ കയറ്റി അയയ്ക്കാന്‍ തുടങ്ങും. അടുത്ത ആഴ്ച അവസാനത്തോടെ മാസ്‌കുകള്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു.
കോവിഡ് പ്രതിരോധ യത്‌നത്തിന്റെ ഭാഗമായി പുതിയ വെബ്സൈറ്റും സജീവമാക്കിയിട്ടുണ്ട്. വീട്ടിലിരുന്ന് കൊറോണ വൈറസ് പരിശോധനകള്‍ സൗജന്യമായി ഓര്‍ഡര്‍ ചെയ്യാന്‍ അമേരിക്കക്കാരെ പ്രാപ്തരാക്കുന്ന സംവിധാനമാണിത്. പൊതുജനങ്ങള്‍ക്ക് ടെസ്റ്റുകളും മാസ്‌കുകളും വിതരണം ചെയ്യാന്‍ വേഗത്തില്‍ നീങ്ങാത്തതിന് ഭരണകൂടം കടുത്ത വിമര്‍ശനത്തിന് വിധേയമായിരുന്നു.
https://cnewslive.com/news/22241
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.