കുട്ടികളില്‍ നിന്നും ഒമിക്രോണിനെ തുരത്താന്‍ മാതാപിതാക്കള്‍ ചെയ്യേണ്ട കാര്യങ്ങള്‍

കുട്ടികളില്‍ നിന്നും ഒമിക്രോണിനെ തുരത്താന്‍ മാതാപിതാക്കള്‍ ചെയ്യേണ്ട കാര്യങ്ങള്‍

കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം കുട്ടികളില്‍ ചെലുത്തുന്ന ആഘാതത്തെക്കുറിച്ച് മാതാപിതാക്കള്‍ ആശങ്കാകുലരാണ്. പുതിയ വേരിയന്റുകളുടെ അപകട സാധ്യതയെക്കുറിച്ചുള്ള ഭയം ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. കോവിഡ് രൂക്ഷമായിരിക്കുന്ന അവസ്ഥയില്‍ കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് പ്രധാനമാണ്.

നിലവില്‍ 15-18 പ്രായത്തിലുള്ളവര്‍ക്ക് സര്‍ക്കാര്‍ വാക്‌സിനേഷന്‍ ആരംഭിച്ചു. കൊവിഡ് കുട്ടികളെ ബാധിക്കാതിരിക്കാന്‍ രക്ഷിതാക്കള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

കോവിഡ് ബാധിച്ചാല്‍ കുട്ടികളില്‍ തൊണ്ടയില്‍ അസ്വസ്ഥതയോ തൊണ്ടയില്‍ ചൊറിച്ചിലോ ഉണ്ടാകാം. ചില കുട്ടികള്‍ക്ക് പനിയും ചുമയും ഉണ്ടാകാറുണ്ട്. പനി 103 ഡിഗ്രി വരെ പോകാം. സാധാരണയായി മൂന്നാം ദിവസം പനി മാറും. ചില കുട്ടികള്‍ക്ക് ശരീരവേദനയും ഛര്‍ദ്ദിയും അനുഭവപ്പെടും. 15നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികളുണ്ടെങ്കില്‍ കുട്ടിയ്ക്ക് വാക്‌സിനേഷന്‍ എടുത്തിട്ടില്ലെങ്കില്‍ എത്രയും വേഗം വാക്‌സിനേഷന്‍ എടുക്കണം.

കൂടാതെ കുട്ടികള്‍ എന്‍ 95 മാസ്‌ക് ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ഇടയ്ക്കിടെ കൈ കഴുകുകയോ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുകയോ ചെയ്യാന്‍ നിര്‍ദേശം നല്‍കുകയും നിര്‍ബന്ധപൂര്‍വ്വം ചെയ്യിക്കുകയും വേണം. എവിടെ ആയാലും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തണം. കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ കാണിക്കുന്ന ജാഗ്രതയ്ക്ക് അവരുടെ ജീവന്റെ വിലയുണ്ടെന്ന് ഓര്‍ക്കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.