കൊവിഡ് വാക്സിൻ ലഭ്യമാകാൻ 2022 വരെ കാത്തിരിക്കേണ്ടി വരുമെന്ന് എയിംസ് ഡയറക്ടർ

കൊവിഡ് വാക്സിൻ ലഭ്യമാകാൻ  2022 വരെ കാത്തിരിക്കേണ്ടി വരുമെന്ന് എയിംസ്  ഡയറക്ടർ

ന്യൂഡൽഹി: കൊവിഡ് വാക്സിൻ ലഭ്യമാകാൻ സാധാരണക്കാർക്ക് 2022 വരെ കാത്തിരിക്കേണ്ടി വരുമെന്ന് എയിംസ് ഡയറക്ടർ ഡോ രണ്‍ദീപ് ഗുലേറിയ. വാക്സിൻ ഉപയോഗിച്ച് കോവിഡ് പൂർണമായും തുടച്ചു നീക്കാൻ ആകില്ലെന്നും അദ്ദേഹം പറഞ്ഞു. സിഎൻഎൻ ന്യൂസ് 18 നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നമ്മുടെ രാജ്യത്ത് ജനസംഖ്യ വളരെ കൂടുതലാണ്. ഫ്ളു വാക്സിൻ പോലെ കൊവിഡ് വാക്സിൻ വിപണിയിൽ ലഭ്യമാകാൻ സമയമെടുക്കും. ഇതാണ് യഥാർത്ഥ സാഹചര്യം അദ്ദേഹം പറഞ്ഞു. ശീതീകരണ സംവിധാനം സിറിഞ്ചുകൾ എന്നിവ ഉറപ്പാക്കി രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിൽ പോലും വാക്സിൻ തടസ്സമില്ലാതെ എത്തിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.