വിമാനത്തില്‍ യാത്രക്കാരന്‍ മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ചു; യാത്ര പാതിവഴിയില്‍ ഉപേക്ഷിച്ചു

വിമാനത്തില്‍ യാത്രക്കാരന്‍ മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ചു; യാത്ര പാതിവഴിയില്‍ ഉപേക്ഷിച്ചു

മിയാമി: യാത്രക്കാരന്‍ മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് യാത്ര അവസാനിപ്പിച്ച് യു.എസ് വിമാനം. മിയാമിയില്‍നിന്നും ലണ്ടനിലേക്ക് പോകുന്ന അമേരിക്കന്‍ ജെറ്റ്‌ലൈനര്‍ ബോയിങ് 777 വിമാനത്തിനാണ് യാത്ര പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നത്. 129 യാത്രക്കാരുള്‍പ്പെടെ 143 അംഗങ്ങളായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. വിമാനം ലാന്‍ഡ് ചെയ്തയുടനെ ഇയാളെ പോലീസ് വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. തുടരന്വേഷണത്തിന്റെ ഭാഗമായി ഇയാളെ എയര്‍ലൈനില്‍ യാത്ര ചെയ്യുന്നത് വിലക്കിയതായി അമേരിക്കന്‍ എയര്‍ലൈന്‍സ് അറിയിച്ചു.

യു.എസ് ആഭ്യന്തര വിമാനങ്ങളില്‍ മാസ്‌ക് ഉള്‍പ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ സീറോ ടോളറന്‍സ് നയം നടപ്പാക്കുമെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മാസ്‌ക് ധരിക്കാന്‍ യാത്രക്കാര്‍ വിസമ്മതിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.