വിശ്വസാഹോദര്യത്തിന്‍റെ സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ചാക്രിക ലേഖനം

വിശ്വസാഹോദര്യത്തിന്‍റെ സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ചാക്രിക ലേഖനം

ദുബായ്‌ : വിശ്വസാഹോദര്യത്തിന്‍റെ സന്ദേശം പ്രചരിപ്പിക്കുന്നതാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ചാക്രിക ലേഖനം എന്ന് ഫ്രത്തെല്ലി തുത്തി വെബ്ബിനാര്‍ ഉത്‌ഘാടനം നടത്തികൊണ്ട് റിട്ട. സുപ്രീം കോടതി ജസ്റ്റീസ് കുര്യന്‍ ജോസഫ് അഭിപ്രായപ്പെട്ടു. ഭാരതത്തിന്‍റെ ഭരണഘടനയില്‍ പ്രതിപാദിക്കുന്ന ഭരണഘടനാ മൂല്യങ്ങളായ നീതി , സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവ തന്നെയാണ് ഫ്രത്തെല്ലി തൂത്തിയിലെ മുഖ്യപ്രതിപാദ്യം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യര്‍ എല്ലാവര്‍ക്കും ഒരേ അന്തസ് തന്നെയാണ് . മതിലുകള്‍ കെട്ടുന്നവരാകാതെ വാതിലുകള്‍ തുറക്കുന്നവരാകുവാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ തന്റെ ചാക്രിക ലേഖനത്തിലൂടെ ആഹ്വാനം ചെയ്യുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. ലളിതവും ഹൃദ്യവുമായ ഭാഷയില്‍ ഫ്രത്തെല്ലി തുത്തി എന്ന ചാക്രിക ലേഖനത്തിനു മികച്ച പഠന വ്യാഖ്യാനം നല്‍കുവാന്‍ ഈ വെബ്ബിനാറിനായി എന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു.വിവിധ രാജ്യങ്ങളിൽ നിന്നുമായി പതിനായിരത്തിലധികം പേര്‍ ലൈവ് സ്ട്രീമിംഗിലും സൂമിലുമായി വെബ്ബിനാറില്‍ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.