അബുദാബി : യുഎഇയില്‍ നിന്നും ഇന്ത്യയില്‍ എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ പുതിയ നിര്‍ദ്ദേശം പുറത്തിറക്കി. യാത്ര ആരംഭിക്കുന്നതിനു 72 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ ടി പി സി ആര്‍ നെഗറ്റീവ് പരിശോധന ഫലം ഹാജരാക്കുന്നവര്‍ക്കാണ് ഈ ഇളവ് ലഭിക്കുക. എല്ലാ യാത്രക്കാരും ഷെഡ്യൂള്‍ ചെയ്ത യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പ് www.newdelhiairport.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ സ്വയം പ്രഖ്യാപന ഫോം സമര്‍പ്പിക്കണം.
ഓരോ യാത്രക്കാരനും റിപ്പോര്‍ട്ടിന്‍റെ ആധികാരികതയുമായി ബന്ധപെട്ടു ഒരു പ്രഖ്യാപനം സമര്‍പ്പിക്കണം. തെറ്റായ വിവരം നല്‍കുന്നവര്‍ ക്രിമിനല്‍ പ്രോസിക്യൂഷന് ബാധ്യസ്ഥരായിരിക്കും.ഇന്ത്യയിലെ വിമാന താവളത്തില്‍ എത്തുമ്പോൾ പരിശോധന റിപ്പോര്‍ട്ട് ഹാജരാക്കണം. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്ന അന്തര്‍ ദേശീയ യാത്രക്കാര്‍ക്ക് പരിശോധന ലഭ്യമായ എയര്‍ പോര്‍ട്ടുകളില്‍ വച്ച് പരിശോധന നടത്തി ഈ ഇളവ് ലഭ്യമാക്കാം.കേരളത്തില്‍ കൊച്ചി വിമാനത്താവളത്തില്‍ മാത്രമാണ് ഈ സൗകര്യമുള്ളത് . പരിശോധന സൗകര്യം ഇല്ലാത്ത വിമാനത്താവളങ്ങളില്‍ എത്തിച്ചേരുന്ന രാജ്യാന്തര യാത്രക്കാര്‍ക്ക് 7 ദിവസത്തെ ക്വാറന്‍റൈന്‍ നിര്‍ബന്ധമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.