റാവല്‍പിണ്ടി: സിംബാബ്വേയ്ക്കെതിരായ ഒന്നാം ട്വന്റി20 ക്രിക്കറ്റ് മത്സരത്തില്‍ പാകിസ്താന് ആറ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വേ ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത പാകിസ്താന് 18.5 ഓവറില്‍ ലക്ഷ്യം കണ്ടു.
55 പന്തില്‍ ഒരു സിക്സറും ഒന്‍പത് ഫോറുമടക്കം 82 റണ്ണെടുത്ത നായകനും ഓപ്പണറുമായ ബാബര്‍ അസമാണു വിജയ ശില്‍പ്പി. 32 പന്തില്‍ ഒരു സിക്സറും മൂന്ന് ഫോറുമടക്കം 36 റണ്ണെടുത്ത മുഹമ്മദ് ഹഫീസും ജയത്തില്‍ പങ്കാളിയായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26