തകര്‍ന്നു കിടക്കുന്ന കപ്പല്‍ പോലെ; വിസ്മയങ്ങളുമായി ഒരു കെട്ടിടമുയരുന്നു

തകര്‍ന്നു കിടക്കുന്ന കപ്പല്‍ പോലെ; വിസ്മയങ്ങളുമായി ഒരു കെട്ടിടമുയരുന്നു

 എണ്ണിയാല്‍ തീരാത്ത വിസ്മയങ്ങളാല്‍ സമ്പന്നമാണ് നമ്മുടെ ലോകം. പല മനുഷ്യ നിര്‍മിതികളും നമുക്ക് മുമ്പില്‍ വിസ്മയങ്ങളായി തീരുന്നു. അതിശയിപ്പിക്കുന്ന ഒരു വിസ്മയമൊരുങ്ങുകയാണ് ചെക്ക് റിപ്പബ്ലിക്കിലെ പ്രേഗില്‍. തകര്‍ന്നു കിടക്കുന്ന ഒരു കൂറ്റന്‍ കപ്പലിന്റെ രൂപത്തിലാണ് ഇവിടെ പുതിയൊരു കെട്ടിടം ഉയരുന്നത്.

കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ചെക്ക് റിപ്പബ്ലിക്കിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന ബഹുമതിയും ഈ കപ്പല്‍ കെട്ടിടത്തിന്റെ പേരില്‍ കുറിക്കപ്പെടും. 135 അടി ഉയരത്തിലാണ് വിസ്മയിപ്പിക്കുന്ന ഈ കെട്ടിടം നിര്‍മിക്കുന്നത്. നിലവിലെ സാഹചര്യമനുസരിച്ച് 2021-ല്‍ കപ്പല്‍ കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിക്കും എന്നാണ് കരുതുന്നത്. 84.5 മില്യണ്‍ ഡോളര്‍ ചെവലിലാണ് ഈ കൂറ്റന്‍ കെട്ടിടം നിര്‍മിക്കുന്നത്. റെന്റല്‍ ഹൗസിങ്, ഹോട്ടലുകള്‍, ഓഫീസുകള്‍ എന്നിവയൊക്കെയായിരിക്കും തുടക്കത്തില്‍ കെട്ടിടത്തില്‍ ഉണ്ടാവുക.


അതേസമയം കെട്ടിടങ്ങളിലെ വിസ്മയങ്ങളുടെ കാര്യത്തില്‍ നേരത്തെ മുതല്‍ക്കെ ശ്രദ്ധേയമാണ് ചെക്ക് റിപ്പബ്ലിക്കിലെ പ്രേഗ്. കാരണം ലോക ശ്രദ്ധ നേടിയ ഡാന്‍സിങ് ബില്‍ഡിങ് ഇവിടുത്തെ വലിയ ആകര്‍ഷണങ്ങളില്‍ ഒന്നാണ്. രണ്ട് ഇണകള്‍ ചേര്‍ന്ന് നൃത്തം ചെയ്യുന്ന രീതിയിലാണ് ഡാന്‍സിങ് ബില്‍ഡിങ്ങിന്റെ നിര്‍മാണം. ഈ ഒരു സവിശേഷത കൊണ്ടാണ് ഈ കെട്ടിടം ഡാന്‍സിങ് ഹൗസ് എന്ന് അറിയപ്പെടുന്നതും.

അതേസമയം കാഴ്ചയില്‍ വിസ്മയങ്ങള്‍ ഒരുക്കുന്ന ഈ കെട്ടിടത്തിന് ചരിത്രപ്രധാനമായ പ്രസിദ്ധിയുമുണ്ട്. ഓരോ സമയം വിസ്മയവും വിവാദവും നിലകൊള്ളുന്ന കെട്ടിടം എന്നും ഡാന്‍സിങ് ഹൗസ് അറിയപ്പെടുന്നു. ചെക്കോസ്ലോവാക്യയുടെ കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ നിന്നും ജനാധിപത്യ ഭരണത്തിലേക്കുള്ള മാറ്റത്തേയും ഈ കെട്ടിടം പ്രതിനിധീകരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നിര്‍മാണ സമയത്ത് കെട്ടിടത്തെക്കുറിച്ച് നിരവധി വിവാദങ്ങളും ഉയര്‍ന്നിരുന്നു. അതുകൊണ്ടാണ് വിവാദങ്ങള്‍ നിലകൊള്ളുന്ന കെട്ടിടം എന്ന് ഡാന്‍സിങ് ഹൗസ് അറിയപ്പെടുന്നത്.


മാത്രമല്ല, നിലവില്‍ ഈ ഡാന്‍സിങ് ഹൗസ് നിലകൊള്ളുന്ന സ്ഥലത്ത് പണ്ട് ഒരു നവോത്ഥാന നിര്‍മിതിയുണ്ടായിരുന്നു. എന്നാല്‍ 1945 ലെ ബോംബാക്രമണത്തില്‍ ആ കെട്ടിടം തകര്‍ന്നുവീണു. അതിന്റെ അവശിഷ്ടങ്ങള്‍ എല്ലാം നീക്കം ചെയ്താണ് പിന്നീട് ഡാന്‍സിങ് ഹൗസ് നിര്‍മിച്ചത്. ചരിത്രപ്രസിദ്ധമായ സ്ഥലത്ത് നിര്‍മിച്ചതുകൊണ്ടും ഡാന്‍സിങ് ഹൗസ് നിര്‍മാണ സമയത്ത് ചില വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഡാന്‍സിങ് മാതൃകയില്‍ നിര്‍മിച്ചിരിക്കുന്നതിനാല്‍ കെട്ടിടത്തില്‍ വിസ്മയങ്ങളും നിലകൊള്ളുന്നു.

1960-ല്‍ ക്രോയേഷ്യന്‍- ചെക്ക് വാസ്തു ശില്പിയായ മിലുനിക് ആണ് കാഴ്ചക്കാരില്‍ കൗതുകം നിറയ്ക്കുന്ന ഈ ഡാന്‍സിങ് ഹൗസിന്റെ ആശയം മുന്നോട്ടുവെച്ചത്. എന്നാല്‍ തുടര്‍ന്ന് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഡാന്‍സിങ് ഹൗസ് പൂര്‍ണ്ണമായത്. ഡാന്‍സിങ് ഹൗസിന്റെ നിര്‍മതിയിലെ വൃത്യസ്തതയാണ് ഈ പ്രദേശത്തെ ഒരു വിനോദ സഞ്ചാരകേന്ദ്രമാക്കി മാറ്റിയതും. പല ദേശങ്ങളില്‍ നിന്നായി നിരവധി വിനോദസഞ്ചാരികള്‍ ഈ ഡാന്‍സിങ് ഹൗസ് കാണാനായി എത്താറുണ്ട്.

ഓഫീസുകളാണ് കൂടുതലായും ഡാന്‍സിങ് ഹൗസില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ മറ്റൊരു കൗതുകവുമുണ്ട് ഈ കെട്ടിടത്തില്‍. ഡാന്‍സിങ് ഹൗസിന്റെ ഏറ്റവും മുകളില്‍ നിന്നാല്‍ പ്രേഗിന്റെ വിശാലമായ ദൃശ്യങ്ങള്‍ കാണാം. രാത്രിയാണെങ്കില്‍ ദൃശ്യങ്ങള്‍ക്കെല്ലാം ഇരട്ടി ഭംഗിയാണ്. എന്തായാലും ഡാന്‍സിങ് ഹൗസ് കാണാനെത്തുന്നവര്‍ക്ക് തികച്ചും അപൂര്‍വമായ ദൃശ്യനുഭവമാണ് ലഭിക്കാറ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.