അഞ്ച് ലക്ഷം ഇന്ത്യക്കാർക്ക് അമേരിക്കൻ പൗരത്വം ലഭിച്ചേക്കും

അഞ്ച് ലക്ഷം ഇന്ത്യക്കാർക്ക് അമേരിക്കൻ പൗരത്വം ലഭിച്ചേക്കും

വാഷിങ്ടൺ: അഞ്ച് ലക്ഷം ഇന്ത്യക്കാരുൾപ്പെടെ പതിനൊന്ന് ദശലക്ഷം അഭയാർത്ഥികൾക്ക് പൗരത്വം നൽകാൻ പ്രവർത്തിക്കുമെന്ന് ജോ ബൈഡന്റെ പ്രകടന പത്രിക. പ്രതിവർഷം 95,000 അഭയാർത്ഥികൾക്ക് പ്രവേശനം നൽകുമെന്നാണ് ബൈഡന്റ പ്രകടന പത്രികയിൽ പറയുന്നത്. കുടിയേറ്റ നിയമങ്ങളിൽ ഭേദഗതി വരുത്തും. 11 ദശലക്ഷം അഭയാർത്ഥികൾക്ക് അവരുടെ കുടുംബത്തോടൊന്നിച്ച് നിൽക്കാൻ സാഹചര്യം ഒരുക്കുന്നതിന് പൗരത്വം നൽകും.

അഞ്ച് ലക്ഷം ഇന്ത്യക്കാരും അതിൽ ഉൾപ്പെടുന്നു. നിയമപരമായ കുടിയേറ്റ പരിഷ്കരണം പാസാക്കാനും അമേരിക്കൻ വ്യവസ്ഥയെ ആധുനികവൽക്കരിക്കാനും ഉടൻതന്നെ നടപടി ആരംഭിക്കും. കുടുംബങ്ങളെ വേർപെടുത്തിയ ട്രംപിന്റെ നയത്തിന് പകരം കുടുംബങ്ങളെ ഒന്നിപ്പിക്കുന്നതിനായിരിക്കും മുൻഗണന എന്നും പ്രകടന പത്രികയിൽ പറയുണ്ട്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.