ദില്ലി: ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വിദേശത്ത് നിന്ന് വരുന്നവർക്ക് ക്വാറന്റൈൻ ആവശ്യമില്ലെന്ന് പുതിയ മാർഗനിർദേശം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കോവിഡ് പ്രോട്ടോകോള്‍ പുതുക്കിയത്. വിദേശത്ത് നിന്ന് വരുന്നവര്‍ വിമാനയാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തണം. നെഗറ്റീവാണെങ്കില്‍ നാട്ടിലെത്തിയാല്‍ ക്വാറന്‍റൈന്‍ ആവശ്യമില്ല.
ആർ.ടി.പി.സി.ആർ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഏഴ് ദിവസം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനും പിന്നീടുള്ള ഏഴ് ദിവസം ഹോം ക്വാറന്‍റൈനും വിധേയമാകണമെന്നും ആരോഗ്യമന്ത്രാലയത്തിന്‍റെ പുതുക്കിയ കോവിഡ് പ്രോട്ടോകോള്‍ പറയുന്നു.
ഗർഭാവസ്ഥ, കുടുംബത്തിലെ മരണം, ഗുരുതര രോഗങ്ങള്‍, അച്ഛനമ്മമാരോടും പത്തുവയസുള്ള കുട്ടികളോടും ഒപ്പമുള്ള അടിയന്തര യാത്രകളില്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിലും യാത്ര ചെയ്യാം. പക്ഷേ ഇവർക്ക് 14 ദിവസം ക്വാറന്‍റൈന്‍ നിർബന്ധമാവും. ക്വാറന്‍റൈന്‍ ഇളവ് ലഭിക്കുന്നവർ അടുത്ത 14 ദിവസത്തേക്ക് ആരോഗ്യം സ്വയം നിരീക്ഷിക്കണമെന്ന് കൂടി പ്രോട്ടോകോളില്‍ നിർദേശിക്കുന്നു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.