ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് കേസുകളില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലെ കണക്കുകള്‍ പ്രകാരമുള്ളതാണ് പുതിയ റിപ്പോര്‍ട്ട്. അതേസമയം മരണനിരക്ക് ഗണ്യമായി ഉയരുന്നത് ആശയങ്ക ഉയര്‍ത്തുന്നുണ്ട്. 2,09,918 (2.09ലക്ഷം) പേര്‍ക്കാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 2,62,628 പേര്‍ക്ക് രോഗമുക്തി നേടി.
ഞായറാഴ്ചയിലെ കണക്ക് അനുസരിച്ച് 15.77 ശതമാനമാണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 959 പേരാണ് ഞായറാഴ്ച മരിച്ചത്. കോവിഡ് മൂന്നാം തരംഗം 16 സംസ്ഥാങ്ങളില്‍ ഉച്ചസ്ഥായിയില്‍ എത്തുന്നത് പിന്നിട്ടെന്നും തരംഗം അവസാനിച്ച് തുടങ്ങിയെന്നുമാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ആദ്യ രണ്ട് തരംഗങ്ങളിലും രോഗികളുടെ എണ്ണം കുറയുന്ന ഘട്ടത്തില്‍ മരണനിരക്ക് ഉയര്‍ന്നിരുന്നു. ഇതുവരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് 4.13 കോടി ആളുകള്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. 4.95 ലക്ഷം പേരാണ് ആകെ കോവിഡ് ബാധിച്ച് മരിച്ചത്. 18,31,268 (18.31 ലക്ഷം) ആക്റ്റിവ് കേസുകളാണ് നിലവിലുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.