കൊച്ചി: നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ഹാജരാക്കിയ ഫോണുകള്‍ അന്വേഷണ സംഘം പരിശോധിക്കുന്നു. തങ്ങള്‍ ആവശ്യപ്പെട്ട എല്ലാ ഫോണുകളും ദിലീപ് ഹാജരാക്കിയില്ലെന്ന പ്രോസിക്യൂഷന്റെ ആരോപണത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ദിലീപും സംഘവും ഹൈക്കോടതി രജിസ്ട്രാറിന് മുന്നില്‍ ഹാജരാക്കിയ ഫോണുകള്‍ അന്വേഷണ സംഘത്തോട് പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. പരിശോധനയ്ക്ക് ശേഷം വാദം വീണ്ടും തുടരും.
പ്രോസിക്യൂഷന്‍ വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആണ് വാദം നടത്തിയത്. ദിലീപിന്റെ അഭിഭാഷകനായ രാമന്‍ പിള്ള ഇന്ന് വാദം നടക്കുമ്പോള്‍ ഹാജരായില്ല. ഡിവിഷന്‍ ബെഞ്ചില്‍ നടക്കുന്ന മറ്റൊരു കേസിന്റെ വാദത്തിലായിരുന്നു അദ്ദേഹം. പ്രോസിക്യൂഷന്‍ മാത്രമാണ് ഇന്ന് കോടതിയില്‍ വാദം നടത്തിയത്.
അന്വേഷണവുമായി പൂര്‍ണമായി ഹര്‍ജിക്കാര്‍ സഹകരിച്ചാല്‍ മാത്രമേ ജാമ്യത്തിന് അര്‍ഹതയുണ്ടാവൂ എന്ന് കോടതി വ്യക്തമാക്കി. അന്വേഷണത്തോട് സഹകരിക്കാം എന്ന് നിങ്ങള്‍ കോടതിയില്‍ നിലപാട് എടുത്തതിനാലാണ് ഇത്രയും സമയം അനുവദിച്ചതും കസ്റ്റഡിയില്‍ വിടാതെ പകരം മൂന്ന് ദിവസം ചോദ്യം ചെയ്യല്ലിന് ഹാജരായാല്‍ മതിയെന്ന് നിര്‍ദേശിച്ചതും. പ്രോസിക്യൂഷന്‍ ആരോപിക്കുന്ന പോലെ അന്വേഷണത്തോട് നിങ്ങള്‍ സഹകരിക്കുന്നില്ലെങ്കില്‍ ജാമ്യം നല്‍കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
ഇപ്പോള്‍ രജിസ്ട്രറിയില്‍ ദിലീപ് ഹാജരാക്കിയ ഫോണുകള്‍ ഏതൊക്കെയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കട്ടെ. അതിനു ശേഷം വാദം തുടരാമെന്ന്ും കോടതി അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.