ഹർത്താൽ - മലയാളം കവിത

ഹർത്താൽ - മലയാളം കവിത

ഹർത്താലുകൾ പോലുള്ള സമരമുറകൾ ഈ കാലഘട്ടത്തിൽ അനുയോജ്യമാണോ എന്നു നാം ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഓരോ ഹർത്താലുകളും സമൂഹത്തിൽ നന്മയാണോ തിന്മയാണോ വിതക്കുന്നതെന്നു നാം കാണേണ്ടതുണ്ട്. പ്രിയപ്പെട്ട രാഷ്ട്രീയ, സംഘടനാ നേതാക്കളേ, നിങ്ങൾ സമരങ്ങൾ നടത്തിക്കൊള്ളൂ, അതു നിങ്ങളുടെ സ്വാതന്ത്ര്യമാണ്. എന്നാൽ അതു പൊതുമുതൽ നശിപ്പിച്ചിട്ടാവരുത്, അതു പാവപ്പെട്ടവൻ്റെ വ്യക്തിസ്വാതന്ത്ര്യത്തിൽ കടന്നുകയറിയാവരുത്. പ്രാരാബ്ധങ്ങളാൽ വട്ടംകറങ്ങി ജീവിതത്തിൻ്റെ ഇരുകരകളേയും കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാടിൽ ഓടുന്ന സാധാരണക്കാരനെ തടഞ്ഞുവച്ചു കരയിപ്പിക്കുന്നതെന്തിന്? അവനെ അവൻ്റെ വഴിക്കു വിടൂ.

ജീവിതത്തിലെ നല്ലൊരു സമയം കഠിനാദ്ധ്വാനം ചെയ്തു തങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാൻ മുന്നേറുന്ന യുവാക്കളെ യാത്ര ചെയ്യാൻ അനുവദിക്കാതെ പിടിച്ചു നിർത്തുന്നതും, ബലം പ്രയോഗിച്ചു പാവപ്പെട്ടവൻ്റെ അന്നം മുട്ടിക്കുന്നതും, മറ്റു ദേശത്തു നിന്നും ജോലിക്കും പ്രവേശന പരീക്ഷകൾക്കുമായി വന്നവരുടെ കിനാവുകൾ തല്ലിക്കെടുത്തുന്നതും പ്രിയരേ, നമ്മുടെ നാടിനു അഭിമാനമാണോ, അപമാനമാണോ വരുത്തുന്നതെന്നു ചിന്തിക്കുന്നതു നന്ന്. അഹോരാത്രം പണിയെടുത്തു സ്വന്തം കൂടണയാൻ കൊതിച്ചു വിമാനത്താവളത്തിലെത്തിയ പ്രവാസിയേയും തിരികെ വേദനയോടെ ജോലി സ്ഥലത്തേക്കു മടങ്ങുന്ന പ്രവാസിയേയും പൊടുന്നനെ മൊട്ടിട്ട ഹർത്താലുകൾ വല്ലാതെ വലച്ചിട്ടുണ്ട്. നമ്മുടെ ഭരണാധികാരികളും രാഷ്ട്രീയ, സംഘടനാ നേതാക്കളും ഇനിയെങ്കിലും കണ്ണു തുറക്കുമെന്ന പ്രതീക്ഷയിൽ ഹർത്താലിൽ അരങ്ങേറുന്ന ചില സംഭവങ്ങളെ കവിതാ രൂപത്തിൽ നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26