ലോട്ടറി ടിക്കറ്റ് സെറ്റാക്കി പുതിയ ചൂതാട്ടം സംസ്ഥാനത്ത് വ്യാപകമാകുന്നു

ലോട്ടറി ടിക്കറ്റ് സെറ്റാക്കി പുതിയ ചൂതാട്ടം സംസ്ഥാനത്ത് വ്യാപകമാകുന്നു

കൊച്ചി: ലോട്ടറി ടിക്കറ്റ് സെറ്റാക്കിയുള്ള ചൂതാട്ടം സംസ്ഥാനത്ത് വ്യാപകമാകുന്നുവെന്ന് റിപ്പോര്‍ട്ട്. പന്ത്രണ്ട് മുതല്‍ 72 വരെ ലോട്ടറി ട്ടിക്കറ്റുകള്‍ ഒറ്റ സെറ്റാക്കി വിറ്റാണ് നിയമവിരുദ്ധ ചുതാട്ടം നടക്കുന്നത്. അവസാന നാല് അക്കം ഒരേ നമ്പറിലുള്ള ടിക്കറ്റുകള്‍ കൂട്ടത്തോടെ കൈമാറുന്ന രീതി നിയമവിരുദ്ധമാണ്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന ആരോപണമുണ്ട്.

എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ലോട്ടറി മാഫിയ പ്രവര്‍ത്തിക്കുന്നത്. ചില ഏജന്റുമാര്‍ മുഖേനെയാണ് മാഫിയ സംഘം പ്രവര്‍ത്തിക്കുന്നതെന്നാണ് സൂചന. ലോട്ടറികളുടെ അവസാന നാല് അക്കം സെറ്റാക്കിയാണ് ചൂതാട്ടം.

പന്ത്രണ്ട് സെറ്റുകളാണ് ലോട്ടറി വില്‍പനയ്ക്ക് അനുവദനീയമായത്. എന്നാല്‍ ഇത് കൂടാതെ 78, 42 എന്നിങ്ങനെ 90 സെറ്റുകള്‍ വരെ ലോട്ടറി ടിക്കറ്റുകളാക്കുന്നു. ഈ സെറ്റുകള്‍ ഒരാള്‍ക്ക് കൈമാറുന്നു. ഇതോടെ ഭാഗ്യക്കുറി നറുകെടുപ്പ് വരുമ്പോള്‍ സമ്മാനം ലഭിച്ച ടിക്കറ്റുകള്‍ മുഴുവന്‍ ഒരു വ്യക്തിയുടെ കൈയിലാകുകയും, സമ്മാനത്തുക ഒരാളിലേക്ക് പോവുകയും ചെയ്യുന്നു.

ചില്ലറ വില്‍പനക്കാരെ ഈ ചൂതാട്ടം വലിയ രീതിയില്‍ ബാധിക്കുന്നുണ്ട്. ലോട്ടറി ചൂതാട്ടത്തിന് പിന്നില്‍ വലി മാഫിയ ആണെന്നാണ് റിപ്പോര്‍ട്ട്. ടിക്കറ്റ് സെറ്റുകള്‍ വലിയ വിലയ്ക്കാണ് മാഫിയ സംഘം വില്‍ക്കുന്നത്. ടിക്കറ്റ് സെറ്റിന് സമ്മാനം ലഭിക്കുകയാണെങ്കില്‍ അത് തങ്ങളെ തന്നെ ഏല്‍പ്പിക്കണമെന്ന് ഏജന്റുമാര്‍ ചട്ടം കെട്ടുന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. തൊണ്ണൂറ് സെറ്റ് ഉള്‍പ്പെടെയുള്ള ടിക്കറ്റുകള്‍ ഏജന്റുമാര്‍ തന്നെ വാങ്ങി വിവിധ ഷെഡ്യൂളുകളാക്കി മാറ്റി സമ്മാനം എഴുതിയെടുക്കുകയാണ് ചെയ്യുന്നത്.

പാലക്കാട്, ഇടുക്കി, എറണാകുളത്ത് മൂവാറ്റുപുഴ, കോതമംഗലം കേന്ദ്രീകരിച്ചുമാണ് തട്ടിപ്പ് നടക്കുന്നത്. മാഫിയയുടെ പ്രവര്‍ത്തനം കാരണം ലോട്ടറി ഉപജീവന മാര്‍ഗമാക്കിയവര്‍ പ്രതിസന്ധിയിലാകുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.