ടെക്‌സസ്: അമേരിക്കയിലെ നോര്‍ത്ത് ടെക്‌സസില്‍ കനത്ത മഴയും മഞ്ഞുവീഴ്ച്ചയും മൂലം ജനജീവിതം ബുദ്ധിമുട്ടിലായി. വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെയുണ്ടായ മഞ്ഞുവീഴ്ച്ചയില്‍ ഗതാഗതം താറുമാറാകുകയും 25,000-ലധികം വീടുകളില്‍ വൈദ്യുതി നിലയ്ക്കുകയും ചെയ്തു. മരവിപ്പിക്കുന്ന താപനിലയാണ് ഇപ്പോഴിവിടെയുള്ളത്.
പലയിടത്തും മരങ്ങള്‍ കടപുഴകി വീണതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതികൂല കാലാവസ്ഥ മൂലം വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം തടസപ്പെടുകയും നൂറുകണക്കിന് ഫ്‌ളൈറ്റുകള്‍ റദ്ദാക്കുകയും ചെയ്തു.
കനത്ത കാറ്റില്‍ കടപുഴകി വീണ മരം
ഡാളസ്-ഫോര്‍ട്ട് വര്‍ത്ത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ രാവിലെ 11 മണി വരെ എല്ലാ പ്രവര്‍ത്തനങ്ങളും സ്തംഭിച്ചു. 500-ലധികം ഫ്‌ളൈറ്റുകളാണ് ഇവിടെ റദ്ദാക്കിയത്. ഡാളസ് ലവ് ഫീല്‍ഡ് എയര്‍പോര്‍ട്ടിന്റെ അവസ്ഥയും ഒട്ടും പിന്നിലായിരുന്നില്ല. 178-ല്‍ അധികം ഫ്‌ളൈറ്റുകളാണ് റദ്ദാക്കിയത്. വിമാനത്താവളം തുറന്നിരുന്നെങ്കിലും എയര്‍ലൈന്‍സിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചു.
നോര്‍ത്ത് ടെക്സാസിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മഞ്ഞുവീഴ്ച്ച അതിശക്തമായിരുന്നു. റോഡുകളില്‍ ഗതാഗതവും നിലച്ചു. മഞ്ഞുവീഴ്ച്ചയും ശീതകാല കൊടുങ്കാറ്റും ശക്തമാകുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. മഞ്ഞു വീഴ്ച്ച ഇനിയും തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.