വന്‍പയര്‍, വാഴുതനങ്ങ എന്നിവ ചേര്‍ത്ത് ഒരു സ്‌പെഷ്യല്‍ കറി തയ്യാറാക്കിയാലോ. വളരെ ഹെല്‍ത്തിയും എളുപ്പവും തയ്യാറാക്കാവുന്ന കറിയാണിത്.
വേണ്ട ചേരുവകള്‍...
വഴുതനങ്ങ നീളമുള്ളത് 2 എണ്ണം (ചതുര കഷ്ണങ്ങളാക്കിയത്)
വന്‍പയര്‍ 1 കപ്പ് (6 മണിക്കൂര്‍ കുതിര്‍ത്ത്)
ഉള്ളി മൂപ്പിച്ചത് 3 എണ്ണം
സവാള അരിഞ്ഞത് 1 എണ്ണം
തക്കാളി 1 (ചെറുതായി അരിഞ്ഞത്)
വെളുത്തുള്ളി 3 അല്ലി
മഞ്ഞള്‍ പൊടി 1 / 2 ടീസ്പൂണ്‍
മല്ലിപൊടി 1 ടീസ്പൂണ്‍
കാശ്മീരി മുളകുപൊടി 1 ടീസ്പൂണ്‍
പച്ചമുളക് 2 (പകുതിയായി കീറിയത്)
ഉപ്പ് ആവശ്യത്തിന്
താളിക്കുന്നതിന്...
കടുക് 1 ടീസ്പൂണ്‍
ജീരകം 1 /2 ടീസ്പൂണ്‍
ഇഞ്ചി 1 ടീസ്പൂണ്‍ (ചെറുതായി അറിഞ്ഞത്)
വെളുത്തുള്ളി 2 അല്ലി(മൂപ്പിച്ചത്)
കായം 1 /4 ടീസ്പൂണ്‍
കറിവേപ്പില 2 തണ്ട്
തയ്യാറാക്കുന്ന വിധം...
ഒരു ചട്ടിയില്‍ ഒരു കപ്പ് വെള്ളം തിളപ്പിക്കുക. അതില്‍ വഴുനങ്ങ കഷ്ണങ്ങള്‍, ഉപ്പ്, അരിഞ്ഞ വെളുത്തുളളി പകുതി , ഉള്ളി അരിഞ്ഞത് പകുതി, മഞ്ഞള്‍പൊടി എന്നിവയിട്ട് വേവിക്കുക. തണുക്കാന്‍ വേണ്ടി മാറ്റിവയ്ക്കുക. തണുത്തു കഴിഞ്ഞ് മിക്‌സിയില്‍ ഇട്ട് നല്ല പോലെ പേസ്റ്റാക്കി എടുക്കുക.
പ്രഷര്‍ കുക്കറില്‍ പയര്‍, ഉപ്പ്, ബാക്കി അരിഞ്ഞ വെളുത്തുള്ളിയും ഇഞ്ചിയും ചേര്‍ത്ത് 2 വിസില്‍ അടിക്കുന്നവരെ വേവിക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകും, ജീരകവും ഇട്ടു പൊട്ടിച്ച് ഉള്ളി, ഇഞ്ചി, വെളുത്തുള്ളി ചേര്‍ത്ത് ഇളം ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റുക.
മഞ്ഞള്‍പൊടി, മുളകുപൊടി, മല്ലിപൊടി, തക്കാളി എന്നിവ ചേര്‍ത്ത് തക്കാളി വേവുന്നത് വരെ വഴറ്റുക.
കറിവേപ്പില, പച്ചമുളക്, കായം ചേര്‍ത്ത് നന്നായി ഇളക്കുക. ഇനി വഴുതനങ്ങ പേസ്റ്റും, പയറും ചേര്‍ത്ത് അഞ്ച് മിനിറ്റ് മൂടി വെച്ച് വേവിക്കുക. വേണമെങ്കില്‍ ഒരു ടേബിള്‍ സ്പൂണ്‍ അരിഞ്ഞ മല്ലി ഇല ചേര്‍ത്ത് വിളംബാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.