പോലീസിന്റെ കൃത്യനിർവഹണവും സേവനവും ആദരിക്കപ്പെടേണം; മാർ. ജോർജ് ഞരളക്കാട്ട്

പോലീസിന്റെ കൃത്യനിർവഹണവും സേവനവും ആദരിക്കപ്പെടേണം;  മാർ. ജോർജ് ഞരളക്കാട്ട്

കണ്ണൂർ: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മികച്ച അനേഷണ മികവിനുള്ള മെഡൽ ശ്രീ. കെ. വി. വേണുഗോപാലിന് (ഡിവൈഎസ്പി ഡിസ്ട്രിക്ട് ക്രൈം റെക്കോർഡ് ബ്യുറോ കണ്ണൂർ) ലഭിച്ചു. ഇദ്ദേഹത്തെ തലശ്ശേരി അതിരൂപത സാമൂഹ്യ സേവന വിഭാഗമായ സോഷ്യൽ സർവീസ് സൊസൈറ്റി ആദരിച്ചു. തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ. ജോർജ് ഞരളക്കാട്ട് ആദരവ് നൽകി. ഏതു പ്രതികൂല സാഹചര്യങ്ങളിലും മനസ്സ് മടുക്കാത്ത ജനങ്ങൾക്കുവേണ്ടി രാവും പകലും ഇല്ലാതെയുമുള്ള പോലീസിന്റെ കൃത്യനിർവഹണവും സേവനവും ആദരിക്കപ്പെടേണ്ടതാണെന്നു അദ്ദേഹം പറഞ്ഞു.

ബ്രേക്ക് ദി ചെയിൻ, തൂവാല വിപ്ലവം, സാധരണക്കാരായ കുട്ടികൾക്ക് പഠന സഹായം നൽകുക, പാവപ്പെട്ട കുടുംബങ്ങൾക്കുള്ള ഭഷ്യ വിതരണം, മറ്റു ധന സഹായങ്ങൾ, ഭവന നിർമ്മാണം തുടങ്ങിയ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ വിലമതിക്കാൻ ആകാത്തതാണെന്നും പിതാവ് കൂട്ടിച്ചേർത്തു. തലശ്ശേരി അതിരൂപത വികാരി ജനറാളും ടി എസ് എസ് പ്രസിഡന്റുമായ മോൺ. അലക്സ് താരാമംഗലം അധ്യക്ഷത വഹിച്ച ചടങ്ങിൽ സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാദർ ബെന്നി നിരപ്പേൽ, തലശ്ശേരി സന്ദേശഭവൻ ഡയറക്ടർ റവ. ഫാദർ. ഫിലിപ്പ് കവിയിൽ, തലശ്ശേരി ഡിവൈഎസ്പി ശ്രീ. മൂസ്സ വള്ളിക്കാടൻ, തലശ്ശേരി പ്രസ് ഫോറം പ്രസിഡന്റ് ശ്രീ.നവാസ്, ടി എസ് എസ് ബോർഡ് അംഗം ശ്രീ. പി. ടി. ജോസ്, ജനകീയസംഗം പ്രസിഡന്റ് ശ്രീ. ആന്റണി അത്താഴപ്പടം എന്നിവർ സംസാരിച്ചു.

ഈ അവസരത്തിൽ വർഷങ്ങളായി നടത്തിവരുന്ന സമൂഹവിവാഹം നടത്താൻ സാധിക്കാത്തതിനാൽ രണ്ടു സാധു യുവതികൾക്ക് വിവാഹ സമ്മാനങ്ങൾ മാർ.ജോർജ് ഞരളക്കാട്ട് പിതാവ് കൈമാറി. ടി എസ് എസ് കർഷക വർഷം ആചരിക്കുന്നതു പ്രമാണിച്ചു കർഷകരെ സ്വയം പര്യപ്തതയിൽ എത്തിക്കുന്നതിനും, സ്വയം സവാള ഉൽപ്പാദിപ്പിക്കുന്നതിനുമായി 2000 കുടുംബങ്ങൾക്ക് 2 ലക്ഷത്തോളം സവാള വിത്തുകൾ വിതരണം ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.