സമയം നോക്കാതെ ജോലി ചെയ്യുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍. പിഞ്ചുകുഞ്ഞുങ്ങളുള്ള വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഏറെ പ്രതിസന്ധികള്‍ നേരിട്ടാണ് ജോലിയും ഒപ്പം കൊണ്ടുപോകുന്നത്. ചിലരെങ്കിലും കൈക്കുഞ്ഞുങ്ങളെയും ഓഫീസിലേക്ക് ഒപ്പം കൂട്ടാറുണ്ട്. യു.എസിലെ ഒരു ചാനലിന്റെ ഓഫീസില്‍ കുഞ്ഞിനെ കൊണ്ടുവന്നപ്പോഴുള്ള രസകരമായ അനുഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
സി.ബി.എസ് 58 ന്യൂസിന്റെ കാലാവസ്ഥാ റിപ്പോര്‍ട്ടിങ്ങിനിടെ അമ്മയ്ക്കൊപ്പം ടിവിയിലെത്തിയ കുഞ്ഞ് അതിഥിയുടെ വീഡിയോ ആണ് ഹി
റ്റാകുന്നത്.
മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കൈയ്യിലേന്തിയാണ് അമ്മ റെബേക്ക ഷുല്‍ഡ് കാലാവസ്ഥാ റിപ്പോര്‍ട്ടിങ് നടത്തിയത്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് റെബേക്ക വര്‍ക്ക് ഫ്രം ഹോമില്‍ ആയിരുന്നു. ടിവി റിപ്പോര്‍ട്ടിങ് തുടങ്ങുന്നതിന് തൊട്ട് മുമ്പ് റെബേക്കയുടെ കുഞ്ഞ് ഉറക്കമുണരുകയായിരുന്നു. തുടര്‍ന്ന് 13 ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനെ കൈകളില്‍ എടുത്ത് റിപ്പോര്‍ട്ടിങ് നടത്തുകയായിരുന്നു റെബേക്ക.
അമ്മയുടെ കൈകളില്‍ റിപ്പോര്‍ട്ടിങ് തടസപ്പെടുത്താതിരിക്കുന്ന കുഞ്ഞിന്റെ വീഡിയോ ട്വിറ്ററിലൂടെ ആണ് പ്രചരിച്ചത്. ഒട്ടേറെപ്പേര്‍ കുഞ്ഞിനെയുമെടുത്ത് ജോലി ചെയ്ത റെബേക്കയെ അഭിനന്ദിച്ചു.
തനിക്ക് നല്‍കിയ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി അറിയിച്ച് റെബേക്കയും ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.