കുവൈറ്റ്: സന്ദര്‍ശക വിസയില്‍ കുവൈറ്റില്‍ വന്നവര്‍ നവംബര്‍ 30ന് മുന്‍പ് രാജ്യം വിടണമെന്ന് നിര്‍ദേശം. കുവൈറ്റ് ആഭ്യന്തരമന്ത്രാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയിരിക്കുന്നത്. കാലാവധി കഴിഞ്ഞ എല്ലാ തരത്തിലുമുള്ള സന്ദര്‍ശക വിസകള്‍ക്കും ഇത് ബാധകമാണ്.
കോവിഡ് പശ്ചാത്തലത്തില്‍ സന്ദര്‍ശക വീസയിലെത്തി കുടുങ്ങിയവര്‍ക്കായി താമസാനുമതി നവംബര്‍ 30 വരെ നീട്ടിനല്‍കിയിരുന്നു. ഈ കാലയളവില്‍ റെഗുലവര്‍ വീസകളിലേക്ക് താമസരേഖ മാറ്റുന്നതിനും സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു.
ഇത് ഉപയോഗിക്കാതെ സന്ദര്‍ശക വീസ കാലാവധി കഴിഞ്ഞ് നവംബര്‍ 30ന് ശേഷവും രാജ്യത്ത് താമസിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.