സംസ്ഥാനത്ത് ഞായറാഴ്ച നിയന്ത്രണം പിന്‍വലിച്ചു; ഫെബ്രുവരി 28 മുതല്‍ ക്ലാസുകള്‍ വൈകുന്നേരം വരെ

സംസ്ഥാനത്ത് ഞായറാഴ്ച നിയന്ത്രണം പിന്‍വലിച്ചു; ഫെബ്രുവരി 28 മുതല്‍ ക്ലാസുകള്‍ വൈകുന്നേരം വരെ

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഞായറാഴ്ച ഏര്‍പ്പെടുത്തിയിരുന്ന ലോക്ഡൗണ്‍ സമാന നിയന്ത്രണം പിന്‍വലിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

സ്‌കൂളുകളില്‍ ഒന്‍പതു വരെയുള്ള ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും. ഈ മാസം 28 മുതല്‍ ക്ലാസുകള്‍ സാധാരണ നിലയില്‍ വൈകുന്നേരം വരെയാക്കും. എന്നാല്‍ ക്ലാസുകളില്‍ 50 ശതമാനം വിദ്യാര്‍ഥികളെ മാത്രമേ ഒരുദിവസം പങ്കെടുക്കാന്‍ അനുവദിക്കു.

പരീക്ഷയ്ക്കു മുമ്പായി പാഠഭാഗങ്ങള്‍ എടുത്തു തീര്‍ക്കുന്നതു ലക്ഷ്യമിട്ടാണ് ക്ലാസുകള്‍ വൈകുന്നേരം വരെയാക്കുന്നത്. ഇതിനായി തയാറെടുപ്പു നടത്താന്‍ യോഗം വിദ്യാഭ്യാസ വകുപ്പിനു നിര്‍ദേശം നല്‍കി. ക്ലാസുകള്‍ പുനരാരംഭിക്കുന്നതില്‍ വിദ്യാഭ്യാസ വകുപ്പ് വിശദമായ മാര്‍ഗനിര്‍ദേശം പുറത്തിറക്കും.

സംസ്ഥാനത്തെ കോളജുകളില്‍ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ പുനരാരംഭിച്ചിരുന്നു. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകള്‍ കോവിഡ് മൂന്നാം തരംഗത്തിലും നിര്‍ത്തിവച്ചിരുന്നില്ല. ഈ ക്ലാസുകളില്‍ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ വൈകുന്നേരം വരെയാണ് പഠനം.

കോവിഡ് വ്യാപനത്തില്‍ കുറവു വന്നെന്നു വിലയിരുത്തിയാണ് കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ യോഗത്തില്‍ ധാരണയായത്. ഉത്സവങ്ങളില്‍ കൂടുതല്‍ പേര്‍ക്കു പങ്കെടുക്കാന്‍ അനുമതി നല്‍കുന്ന കാര്യത്തില്‍ ധാരണയായിട്ടുണ്ട്. ആറ്റുകാല്‍ പൊങ്കാല, മാരാമണ്‍ കണ്‍വന്‍ഷന്‍, ആലുവ ശിവരാത്രി എന്നീ സന്ദര്‍ഭങ്ങള്‍ക്കായി പ്രത്യേക മാനദണ്ഡം ഇറക്കും.

ഇതു സംബന്ധിച്ച് പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും. ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലകളില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ തുടരാനും യോഗത്തില്‍ തീരുമാനമായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.