ക​ള​മ​ശേ​രി​ സുഗന്ധവ്യഞ്ജന ഫാക്ടറിയില്‍ വ​ൻ തീ​പി​ടിത്തം

ക​ള​മ​ശേ​രി​ സുഗന്ധവ്യഞ്ജന ഫാക്ടറിയില്‍ വ​ൻ തീ​പി​ടിത്തം


കൊച്ചി : എ​റ​ണാ​കു​ളം ക​ള​മ​ശേ​രി​യി​ൽ വ​ൻ തീ​പി​ടിത്തം. കളമശ്ശേരി എച്ച്എംടി റോഡില്‍ മെഡിക്കല്‍ കോളേജിനടുത്ത് ഗ്രീന്‍ കെയര്‍ എന്ന ഫാക്ടറിയിലാണ് തീപിടിച്ചത്. അ​ഗ്നി​ശ​മ​ന സേ​ന തീ​യ​ണ​യ്ക്കാ​ൻ ശ്ര​മം തു​ട​രു​ക​യാ​ണ്. കി​ൻ​ഫ്ര​യ്ക്കു സ​മീ​പം ഗ്രീ​ൻ ലീ​ഫ് ക​ന്പ​നി​ക്കാ​ണ് തീ​പി​ടി​ച്ച​ത്. സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന കമ്പനിയാണിത്.

സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​ണ് ആ​ദ്യം തീ ​ക​ണ്ട​ത്. തീ ആളിപ്പടര്‍ന്നു കൊണ്ടിരിക്കുകയാണ്. സ്ഥലത്ത് ഫയര്‍ഫോഴ്‌സെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ന് പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. കൂടുതല്‍ ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തേക്ക് എത്തുന്നുണ്ട്.കളമശേരിയിലെ ഫാക്ടറിയില്‍ വന്‍ തീപിടിത്തം.തീ​പി​ടി​ത്ത​മു​ണ്ടാ​യ സ​മ​യ​ത്തു ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നു. തീ​പി​ടിത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.