ചൈന: 13 വയസുള്ള കുട്ടിയോട് ഹോംവര്‍ക്കായി ക്ലാസ് ടീച്ചര്‍ പറഞ്ഞത് എന്തെങ്കിലും ഒരു വിഭവം വീട്ടുകാര്‍ക്കായി തയ്യാറാക്കി നല്‍കുക എന്നാണ്. സംഭവം അങ്ങ് ചൈനയിലാണ്.
ഓറിയന്റല്‍ ഡെയിലി റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് 13 വയസുള്ള ഹുവാങ് യുട്ടെങ്ങിനെ അവന്റെ ക്ലാസ് ടീച്ചര്‍ ഒരു പ്രോജക്റ്റിന്റെ ഭാഗമായാണ് വീട്ടുകാര്‍ക്കായി ഒരു വിഭവം പാചകം ചെയ്തു നല്‍കാന്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ ഹുവാങ് ചെയ്തതെന്തെന്നോ? ഒന്നല്ല പ്രോജക്റ്റിനായി 20 വ്യത്യസ്ത വിഭവങ്ങള്‍ തയ്യാറാക്കി ടീച്ചറെ തന്നെ അത്ഭുതപ്പെടുത്തി. ടീച്ചര്‍ ഇക്കാര്യം പുറത്ത് വിട്ടതോടെ നിമിഷ നേരം കൊണ്ട് വാര്‍ത്ത വൈറലായി.
13 വയസുള്ള ഒരു കുട്ടിക്ക് ഇത്രയും മികച്ച പാചക വൈദഗ്ധ്യം നേടാന്‍ സാധിച്ചു എന്നത് പലര്‍ക്കും വിശ്വസിക്കാനാവുന്നില്ല എന്നാണ് സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങള്‍.
ഹുവാങ്ങിന്റെ അമ്മയാണ് ഈ വിഭവങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. തീന്‍മേശയില്‍ 28 വിഭവങ്ങള്‍ ക്രമീകരിച്ച ഫോട്ടോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അതില്‍ 20 വിഭവങ്ങള്‍ ഹുവാങ് തയ്യാറാക്കിയതാണ്. ബാക്കിയുള്ളത് ഹുവാങിന്റെ അമ്മയും. റിപ്പോര്‍ട്ട് അനുസരിച്ച് ഹുവാങ്ങിന്റെ അമ്മ ഒരു ഭക്ഷണശാല നടത്തുന്ന വ്യക്തിയാണ്.
അമ്മ പാചകം ചെയ്യുന്നതു കണ്ടാണ് കുഞ്ഞ് ഹുവാങിന് പാചകത്തില്‍ താല്‍പര്യം വളര്‍ന്നത്. അമ്മയില്‍ നിന്ന് എങ്ങനെ പാചകം ചെയ്യാമെന്ന് പഠിച്ച് അവധിക്കാലത്തെ ഒഴിവു സമയം ഫലപ്രദമായി വിനിയോഗിക്കാന്‍ ഹുവാങ് ശ്രമിച്ചുവത്രെ. പിന്നീട് സ്‌കൂളില്‍ അധ്യാപകരുടെയും സഹപാഠികളുടെയും മുന്‍പില്‍ വച്ച് തന്റെ പാചക വൈദഗ്ധ്യം പ്രദര്‍ശിപ്പിക്കാനും ഹുവാങിന് അവസരം ലഭിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.