ബിഹാറിൽ ഇഞ്ചോടിഞ്ച് പോരാട്ടം

ബിഹാറിൽ ഇഞ്ചോടിഞ്ച് പോരാട്ടം

പട്ന: ബിഹാറിൽ വോട്ടെണ്ണൽ തുടങ്ങി. ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്നാണ് ആദ്യ ഫലസൂചനകൾ. 70 സീറ്റുകൾ നേടി മഹാസഖ്യം ലീഡ് ചെയ്യുന്നു. 69 സീറ്റുമായി എൻഡിഎ തൊട്ടുപിന്നിലുണ്ട്. എൽജെപി ഒരു സീറ്റിലും മറ്റുള്ളവർ മൂന്നിടത്തും ലീഡ് ചെയ്യുന്നു. 38 ജില്ലകളിലെ 55 സെന്ററുകളിലായി 414 ഹാളുകളിളാണ് വോട്ടെണ്ണൽ നടക്കുന്നത്. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.

കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു തന്നെയാണ് വോട്ടെണ്ണൽ നടപടികളും നടക്കുന്നത്. ഓരോ വോട്ടിംഗ് മെഷിനും വി വി പാറ്റ് യൂണിറ്റും സാനിറ്റൈസ് ചെയ്ത ശേഷമാകും കൗണ്ടിംഗ് ടേബിളിൽ എത്തിക്കുക. സുതാര്യത ഉറപ്പ് വരുത്താൻ സി.സി.ടി. വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. സ്ഥാനാർത്ഥിക്കും പാർട്ടി പ്രതിനിധിക്കും സിസിടിവി ദൃശ്യങ്ങൾ കാണാൻ സംവിധാനമൊരുക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം വലിയ സ്ക്രീനിൽ പ്രദർശിപ്പിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.