വിദേശത്തു നിന്ന് വരുന്നവര്‍ക്ക് പുതുക്കിയ കോവിഡ് മാര്‍ഗരേഖ നിലവില്‍ വന്നു

വിദേശത്തു നിന്ന് വരുന്നവര്‍ക്ക് പുതുക്കിയ കോവിഡ് മാര്‍ഗരേഖ നിലവില്‍ വന്നു

ന്യൂഡല്‍ഹി: വിദേശത്തു നിന്നു വരുന്നവര്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ കോവിഡ് മാര്‍ഗരേഖ നിലവില്‍ വന്നു. ക്വാറന്റീനും എട്ടാം ദിവസമുള്ള ആര്‍ടിപിസിആര്‍ പരിശോധനയും ഒഴിവാക്കി. റിസ്‌ക് രാജ്യങ്ങളുടെ പട്ടികയും പിന്‍വലിച്ചു. ക്വാറന്റീനു പകരം 14 ദിവസത്തെ സ്വയം നിരീക്ഷണം മതിയാകും.

യാത്രയ്ക്ക് 72 മണിക്കൂറിനു മുന്‍പ് എടുത്ത ആര്‍ടിപിസിആര്‍ ഫലം എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യുന്നതിനു പകരം രണ്ട് ഡോസ് വാക്‌സീന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാം. റിസ്‌ക് രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ സാംപിള്‍ നല്‍കേണ്ടതില്ല.

രാജ്യാന്തര യാത്രക്കാരില്‍ രണ്ട് ശതമാനത്തെ റാന്‍ഡം സാംപ്ലിങിനു വിധേയമാക്കും. അഞ്ച് വയസിനു താഴെയുള്ള കുട്ടികള്‍ക്കു യാത്രയില്‍ കോവിഡ് പരിശോധന ആവശ്യമില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.