പത്തനംതിട്ട: പാട്ടത്തിന് നൽകിയ സ്ഥലത്തെ മണല്‍ പാട്ടക്കരാറുകാരന് കടത്തിയെന്ന കേസില്‍ ജാമ്യം. പത്തനംതിട്ട രൂപത ബിഷപ് സാമുവല്‍ മാര്‍ ഐറേനിയസിനും അഞ്ച് വൈദികര്‍ക്കുമാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ജാമ്യം അനുവദിച്ചത്.
ബിഷപ്പിനെ കൂടാതെ വികാരി ജനറാള്‍ ഫാ. ഷാജി തോമസ് മാണിക്കുളം, ഫാ.ജോര്‍ജ് സാമുവല്‍, ഫാ.ജിജോ ജയിംസ്, ഫാ.ജോസ് കാലാവിയില്‍, ഫാ.ജോസ് ചാമക്കാല എന്നിവര്‍ക്കാണ് കോടതി ജാമ്യം നൽകിയത്.
തിരുനെല്‍വേലി ജില്ലയിലെ താമ്രപര്‍ണി നദിക്കരയില്‍ സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമി മാനുവല്‍ ജോര്‍ജ് എന്നയാള്‍ക്ക് കൃഷിക്കായി പാട്ടത്തിന് നല്‍കിയിരുന്നു. ഇയാള്‍ ഭൂമിയില്‍ നിന്നും അനധികൃതമായി മണല്‍ കടത്തിയെന്ന കേസിലാണ് ഉടമസ്ഥര്‍ എന്ന നിലയില്‍ ബിഷപ്പിനെയും വൈദികരെയും തമിഴ്നാട് സിബിസിഐഡി അറസ്റ്റ് ചെയ്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.