ഓൺലൈൻ മാധ്യമങ്ങൾക്ക് നിയന്ത്രണം

ഓൺലൈൻ മാധ്യമങ്ങൾക്ക് നിയന്ത്രണം

ദില്ലി: ഓൺലൈൻ മാധ്യമങ്ങളെ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ കീഴിലാക്കി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. ഒടിടി, ഷോപ്പിങ് പോർട്ടലുകൾ തുടങ്ങിയവക്കും ഇത് ബാധകമാണ്. ഓൺലൈൻ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താന് നിയമനിർമാണ നടപടികൾ നേരത്തെ തുടങ്ങിയിരുന്നു. വിവരസാങ്കേതിക വകുപ്പിന്റെ പാർലമെന്ററി സമിതി നിയമനിർമാണത്തിനായി 21 വിഷയങ്ങളാണ് പരിഗണിക്കുന്നത്.

 മാധ്യമങ്ങളുടെ ധാർമികതയെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതുമായി ബന്ധപെട്ട വിഷയങ്ങളിൽ ഇന്ത്യൻ പാർലമെന്റിന്റെ ഒരു കമ്മിറ്റി ആദ്യമായാണ് ചർച്ച നടത്തുന്നത്. ശശി തരൂരാണ് വിവരസാങ്കേതിക വകുപ്പിന്റെ പാർലമെന്ററി സമിതി അധ്യക്ഷൻ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.