ഫേസ്ബുക് പ്രണയം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

ഫേസ്ബുക് പ്രണയം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

കൊക്കയാർ: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും തട്ടിക്കൊണ്ടുപോയി സൃഹൃത്തിന്റെ വീട്ടിൽ പാർപ്പിക്കുകയും ചെയ്ത കേസിൽ കാമുകൻ അറസ്റ്റിൽ.


ഇടുക്കി കൊക്കയാർ കൂട്ടിക്കൽ നാരകംപുഴ കളരിക്കൽ വീട്ടിൽ കെ.ജെ.നിസാമുദ്ദീൻ (നിസാം–20) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച മാതാവിനും സഹോദരനുമൊപ്പം ബസിൽ എരുമേലി സ്റ്റാൻഡിൽ ഇറങ്ങിയ പെൺകുട്ടി മാതാവിനോടു വഴക്കിട്ട് മുണ്ടക്കയം ഭാഗത്തേക്ക് പോകുകയായിരുന്നു.


മാതാവിന്റെ പരാതിയിൽ അന്നു തന്നെ പൊലീസ് കേസെടുത്തിരുന്നു. 

ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർ‌ദേശ പ്രകാരം മൊബൈൽ ഫോണിന്റെ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാവിന്റെ സുഹൃത്തിന്റെ ഇടുക്കി പെരുവന്താനം കൊടികുത്തി ചെറുപാറയിൽ വീട്ടിൽ പെൺകുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ അവിടെയാക്കിയ ശേഷം യുവാവ് സ്വന്തം വീട്ടിലേക്കു പോകുകയായിരുന്നു. 

2019ലാണ് പെൺകുട്ടിയും യുവാവും പരിചയപ്പെട്ടത്. 3 വർഷത്തിനിടെ പലയിടങ്ങളിൽ കൊണ്ടുപോയി യുവാവ് പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കി. മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കി മൊഴിയെടുത്തു. യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ ജർലിൻ വി.സ്കറിയുടെ നേതൃത്വത്തിൽ എഎസ്ഐ അച്ചൻകുഞ്ഞ്, എസ്‌സിപിഒ ആശ ഗോപാലകൃഷ്ണൻ, സിപിഒമാരായ സലിം, സോണിമോൻ, സലിം സുനിൽകുമാർ, നെബു മുഹമ്മദ് എന്നിവരാണ് അന്വേഷണം നടത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.