ലോകത്തെ ഏറ്റവും വലിയ ഇഗ്ലൂ കഫേ കശ്മീരില്‍

ലോകത്തെ ഏറ്റവും വലിയ ഇഗ്ലൂ കഫേ കശ്മീരില്‍

ലോക ശ്രദ്ധ ആകര്‍ഷിച്ച് കശ്മീരിലെ ഇഗ്ലൂ കഫേ. ഗുല്‍മാര്‍ഗിലെ പ്രശസ്തമായ സ്‌കീ റിസോര്‍ട്ടിലാണ് 'സ്നോഗ്ലു' എന്ന ഇഗ്ലൂ കഫേ ഒരുക്കിയിരിക്കുന്നത്. ഇഗ്ലൂവിന്റെ നിര്‍മ്മാതാവായ സയ്യിദ് വസീം ഷാ ഇത്തരത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ കഫേയാണിതെന്ന് വ്യക്തമാക്കുന്നു.

സ്വിറ്റ്‌സര്‍ലന്‍ഡ് ഹോട്ടല്‍ ആശയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കഫേ നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന് 37.5 അടി ഉയരവും 44.5 അടി വ്യാസവുമുണ്ട്. 'ഇത് ലോകത്തിലെ ഏറ്റവും വലിയ ഇഗ്ലൂ കഫേയാണ്. തങ്ങള്‍ ലോക റെക്കോര്‍ഡിനായി ശ്രമിക്കുകയാണ്. ലോക റെക്കോര്‍ഡ് 2016ല്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ നിര്‍മ്മിച്ച ഇഗ്ലൂ കഫേയ്ക്കാണ്. തങ്ങള്‍ അത് മറികടന്നുവെന്ന് ഇഗ്ലൂ കഫേ അംഗം മഹുര്‍ പറയുന്നു.

കഫേയില്‍ പത്ത് ഡൈനിംഗ് ടേബിളുകളാണ് ഉള്ളത്. കൂടാതെ 40 അതിഥികളെ വരെ ഉള്‍ക്കൊള്ളാനും കഴിയും. കഫേയെ രണ്ട് വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. ഒന്ന് ഇരിപ്പിടത്തിനും മറ്റൊന്ന് ആര്‍ട്ട് സ്പേസിനും. ആര്‍ട്ട് സ്പേസ് എന്നത് ചുമര്‍ കൊത്തു പണികളാണ്.

ആടിന്റെ തൊലിയാണ് സീറ്റ് കവറായി ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ രണ്ട് മാസം എടുത്തു. സന്ദര്‍ശകര്‍ക്ക് ഇവിടെ പരമ്പരാഗത കശ്മീരി വിഭവങ്ങള്‍ ആസ്വദിക്കാം. മഞ്ഞ് കൊണ്ട് നിര്‍മ്മിച്ച കഫേ രാജ്യത്തെ ആദ്യത്തേതും ഏഷ്യയിലെ ഏറ്റവും വലിയ ഇഗ്ലൂ കഫേയുമാണ്.

കൊലാഹോയ് ഗ്രീന്‍ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സ് ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ ഇഗ്ലൂ കഫേ വ്യത്യസ്തമായ അനുഭവമാണ് സന്ദര്‍ശകര്‍ക്ക് നല്‍കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.