ഉപ്പ് (കവിത)

ഉപ്പ് (കവിത)

ഉപ്പുണ്ട് കടലിലും ,
കണ്ണീരിലും, വിയർപ്പിലും .. ,
ഉപ്പുറകെട്ടുപോയാൽ
ഉറകൂട്ടുക വയ്യാ...
വഴിയിൽ വലിച്ചെ-
റിഞ്ഞ് കളഞ്ഞീടേണം,
മായം ചേർത്തൊരു
മനസ്സിൽ പൊട്ടി -
ച്ചിതറിയ രസച്ചരടുകൾ
നീറി പുകയും നേരം,
പകയുടെ തേച്ചു മിനുക്കിയ
മുനയിൽ തട്ടി
മേനി നിറയെ രക്ത
ചാലുകളുയരുന്നു ,
എന്നിലെ ഞാനോ അലയുന്നു
ഉള്ളിൽ ഉപ്പില്ലാതെ.
ഉയർന്നു വരുന്നു ചോദ്യം,
ഉലകിലെല്ലാം ഉപ്പറിയാത്തവരാണോ?,
ഉപ്പില്ലാത്തവരാണോ?,
തിരമണമുള്ള കടലിൽ
വീണുടഞ്ഞോരാകാശ-
ത്തിൻ നിഴലിൽ, നേരായൊരു
വട്ടം മാത്രം ജ്വലിച്ചു നിൽപ്പതു കാണാം.
ഉപ്പേറിയാലുള്ളൊരു ദോഷ-
പ്പേടിയിൽ വിറച്ചു നിൽക്കരുത്..
ജനിച്ച മണ്ണിൽ ഉപ്പായീടുക,
ഉറകെട്ടടിയും മുമ്പായ് രസ-
മുകുളങ്ങളെയെല്ലാം -
ഉപ്പിൻ രുചിയിൽ ഉണർത്തുക നീ...


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.