മൂവായിരത്തിലേറെ ജീവനുകൾ പൊലിയാതെ സംരക്ഷിച്ച് ടെക്സസിലെ ഹാർട് ബീറ്റ് ബിൽ

മൂവായിരത്തിലേറെ ജീവനുകൾ പൊലിയാതെ സംരക്ഷിച്ച് ടെക്സസിലെ ഹാർട് ബീറ്റ് ബിൽ

ടെക്സസ്: ടെക്സസ് സംസ്ഥാനം നടപ്പിലാക്കിയ ഹാർട് ബീറ്റ് ബില്ലിന്റെ ഫലപ്രാപ്തി തുറന്നുകാണിക്കുന്ന കണക്കുകൾ പുറത്ത്. ഗർഭസ്ഥ ശിശുവിൻറെ ഹൃദയമിടിപ്പ് തിരിച്ചറിഞ്ഞാൽ ഗർഭഛിദ്രം നിരോധിക്കുന്നതിനുള്ള നിയമമായ ഹാർട് ബീറ്റ് ബിൽ നിലവിൽ വന്ന് ഒരു മാസത്തിനുള്ളിൽ അറുപത് ശതമാനം കുറവാണ് ഗര്ഭച്ഛിദ്രത്തിന്റെ എണ്ണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. നിയമം നിലവിൽ വന്ന 2021 സെപ്റ്റമ്പർ മാസത്തിൽ 2197 ഗർഭച്ഛിദ്രങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ, തൊട്ടുമുൻപുള്ള ആഗസ്റ് മാസത്തിൽ റിപ്പോർട്ട് ചെയ്തത് 5404 ഗർഭച്ഛിദ്രങ്ങളായിരുന്നു. നിയമം രക്ഷിച്ച ജീവനുകൾ മൂവായിരത്തിലേറെ. ടെക്‌സസിലെ ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് കമ്മീഷനാണ് ഈ കണക്ക് പുറത്ത് വിട്ടത്. മാസാമാസം അതത് മാസത്തെ കണക്കുകൾ പുറത്തു വിടുമെന്നാണ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്

1973 ലെ പ്രമാദമായ, ഗർഭഛിദ്രം നിയമവിധേയമാക്കിയ റോ വേഴ്സസ് വേഡ് എന്ന സുപ്രീം കോടതി വിധിയെ മറികടക്കുന്നതാണ് ടെക്സാസ് ഗവർണർ ഒപ്പുവച്ച ഹാർട് ബീറ്റ് ബിൽ. ഏറ്റവും ശക്തമായ ഗർഭച്ഛിദ്ര നിയമമായാണ് ഹാർട് ബീറ്റ് ബിൽ അറിയപ്പെടുന്നത്. ഗർഭച്ഛിദ്രം ചെയുകയും അതിനുള്ള സഹായം ചെയ്തുകൊടുക്കുകയും ചെയ്യുന്നവരെ നിയമ നടപടികളിലൂടെ നേരിടാൻ പ്രാപ്തമാക്കാനുന്നതാണ് ഇത്. ഈ നിയമ പ്രകാരം, ഗർഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പ് തിരിച്ചറിഞ്ഞ് കഴിഞ്ഞാൽ അമ്മയുടെ ജീവൻ അപകടത്തിൽ ആയാൽ മാത്രമാണ് ഗർഭച്ഛിദ്രം അനുവദനീയമായിട്ടുള്ളു. പല സംസ്ഥാനങ്ങളും ഇതിന് സമ്മാനമായ നിയമ നിർമ്മാണം കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ടെങ്കിലും, സുപ്രീം കോടതിയുടെ ഇടപെടലിൽ നിയമ നിർമ്മാണം പാതി വഴിയിലാണ്. അതി ധീരമായ നിലപാടെടുത്ത ടെക്സാസ് ഗവർണർ, സുപ്രീം കോടതി വിധിയെ മറികടന്നാണ് താൻ ഗവർണറായിരുന്ന സംസ്ഥാനത്ത് ഹാർട് ബീറ്റ് ബിൽ പാസ്സാക്കിയത്.

ടെക്സാസ് കൂടാതെ ലൂസിയാന, ജോർജിയ, അലബാമ, മിസൂറി, ഒഹായോ, തുടങ്ങിയ സംസ്ഥാനങ്ങളും ഗർഭഛിദ്രം നിയമവിരുദ്ധമാക്കാൻ നിയമ നടപടികൾ കൈക്കൊണ്ട് വരുന്നു. മിസിസിപ്പി ഗവർണർ ഒപ്പുവച്ച ഹാർട് ബീറ്റ് ബിൽ ആ സംസ്ഥാനത്ത് ഗർഭഛിദ്രം വളരെയധികം സങ്കീർണ്ണമായ ഒരു പ്രക്രിയയയാക്കിയിരിക്കുകയാണ്.

സ്വന്തം സംസ്ഥാനത്ത് തൻറേതായ നിയമ നിർമ്മാണം നടത്തി ജനശ്രദ്ധ പിടിച്ചു പറ്റിയ നേതാവാണ് ടെക്സസ് ഗവർണർ  ഗ്രെഗ്   അബോട്. അബോട്ടിന്റെ, മാസ്ക് നിര്ബന്ധമാക്കിയതിന് എതിരെയുള്ള നിയമം വളരെ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു. സംസ്ഥാനത്ത് മാസ്ക് നിർബന്ധമല്ല എന്ന് ഉത്തരവിട്ട അബോട് മാധ്യമ ശ്രദ്ധ പിടിച്ചു പറ്റുകയും ഒപ്പം വിമർശനങ്ങളെ നേരിടുകയും ചെയ്തിരുന്നു.

റോ വേഴ്സസ് വേഡ് (ഇവിടെ ക്ലിക്ക് ചെയുക )






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.