മനുഷ്യ സ്‌നേഹികളുടെ പട്ടികയില്‍ ഒന്നാമതെത്തി വിപ്രോയുടെ സ്ഥാപക ചെയര്‍മാന്‍ അസിം പ്രേംജി

മനുഷ്യ സ്‌നേഹികളുടെ പട്ടികയില്‍ ഒന്നാമതെത്തി വിപ്രോയുടെ സ്ഥാപക ചെയര്‍മാന്‍ അസിം പ്രേംജി

മനുഷ്യ സ്‌നേഹികളുടെ പട്ടികയില്‍ ഒന്നാമതെത്തി വിപ്രോയുടെ സ്ഥാപക ചെയര്‍മാന്‍ അസിം പ്രേംജി. 7904 കോടി രൂപയാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അസിം പ്രേംജി നല്‍കിയത്. 22 കോടി രൂപയാണ് ഈ കണക്കുപ്രകാരം പ്രതിദിനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം നീക്കിവെച്ചത്.

കോവിഡ് മഹാമാരിയെത്തിയതിനുശേഷം മാത്രം അസിം പ്രേംജി ഫൗണ്ടേഷനും വിപ്രോയും ചെലവഴിച്ചത് 1,125 കോടി രൂപയാണ്. വിപ്രോയുടെ സിഎസ്‌ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കും അസിം പ്രേംജി ഫൗണ്ടേഷന്റെ നിലവിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പുറമെയാണ് ഇത്. ഹുറൂണ്‍ ഇന്ത്യ ജീവകാരുണ്യ പട്ടിക 2020-ലാണ് ഈ വിവരങ്ങളുള്ളത്. എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ ശിവ് നാടാരാണ് പട്ടികയില്‍ രണ്ടാംസ്ഥാനത്ത്. 795 കോടി രൂപയാണ് അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.