കർഷകൻ (കവിത)

കർഷകൻ (കവിത)

നാടിനെയൊക്കെയും അന്നമൂട്ടുന്നു
കർഷകൻ അവൻ കൈയ്യൊന്നു
കുഴഞ്ഞാൽ അവൻ മേനിയൊന്നു
തളർന്നാൽ പിടഞ്ഞിടും
നാടിൻ്റെ പ്രാണനും ...
തൻ മക്കൾ പഠിച്ചു മിടുക്കരാവാൻ
കലക്ടറും ഡോക്ടറും വക്കീലു-
മെഞ്ചിനീയറുമാവാൻ പിന്നെ
നാടുഭരിക്കുന്ന മന്ത്രിയുമെമ്മെല്ലെയു-
മാവാനെല്ലാരും കൊതിക്കുന്നു
നാട്ടിൽ കർഷകരീമണ്ണിലില്ലാ-
യിരുന്നെങ്കിലില്ല മറ്റാരു-
മെന്നോർക്ക നീ... കർഷകൻ
തന്നുടെ വിയർപ്പിന്നുപ്പാകും
മേമ്പൊടി ചാലിച്ചോരപ്പമാണീ
മണ്ണിൻ്റെ ശക്തിയെന്നറിയണം നീ...
മണ്ണിൻ്റെ മണമുള്ള മേനി കണ്ടു
നിൻ നെറ്റി ചുളിയാതിരിക്കട്ടെ-
യുണ്ണീ തളർന്നുവീഴാതെയവനെ
നിത്യവുമുയർത്തണം ..
താങ്ങായിടേണം നീയെന്നുമുണ്ണീ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26