ഉഗാണ്ടയിൽ സാമൂഹിക സേവനത്തിനുള്ള അവാർഡ് നേടി മലയാളി

ഉഗാണ്ടയിൽ സാമൂഹിക സേവനത്തിനുള്ള അവാർഡ് നേടി മലയാളി

ഉഗാണ്ട: ഉഗാണ്ടയിലെ മികച്ച സാമൂഹിക സേവകനുള്ള അവാർഡിന് ചങ്ങനാശ്ശേരി  സ്വദേശിയായ ജിക്കു ജോർജ്‌ അർഹനായി.  ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോധി ആഹ്വാനം ചെയ്ത ആസാദി കാ അമൃത് മഹോത്സവത്തിലാണ്  ഉഗാണ്ട ഇന്ത്യൻ അസോസിയേഷൻ ജിക്കുവിന് മികച്ച സാമൂഹിക സേവകനുള്ള അവാർഡ് നൽകി ആദരിച്ചത്. 

ഉഗാണ്ടയുടെ മുൻ രണ്ടാം ഉപപ്രധാനമന്ത്രി മുഹമ്മദ് അലിയുടെ കൈയൊപ്പോടു കൂടിയ സർട്ടിഫിക്കറ്റ് കമ്പാലയിൽ നടന്ന  ചടങ്ങിൽ  ഉഗണ്ട വൈസ് പ്രസിഡിന്റ് ഓഫീസിലെ സഹ മന്ത്രി ഹോൺ.മുട്ടാസിങ്കുവ ഡയനാ ജിക്കുവിന്  സമ്മാനിച്ചു.


ടെക്നോളജി അസോസിയേറ്റ് എന്ന കമ്പനിയൽ ജോലി ചെയ്യുന്ന ജിക്കു  പതിനാലു വർഷമായി കമ്പാലയിലാണ് താമസിക്കുന്നത്.   ഉഗാണ്ടയിലെ വിൻസന്റ് ഡി പോൾ സൊസൈറ്റിയുടെ സെക്രട്ടറി, ഗ്ലോബൽ കേരള കാതലിക്  കോൺഗ്രസ് സെക്രട്ടറി, പ്രവാസി അപ്പസ്റ്റോലേറ്റ് ഗ്ലോബൽ എക്സിക്യൂട്ടിവ് മെമ്പർ, കേരള സമാജം എക്സിക്യൂട്ടിവ് മെമ്പർ, സൺഡേസ്കൂൾ അധ്യാപകൻ എന്നീ നിലയിലും പ്രവർത്തിക്കുന്നു.


കോവിഡ് മഹാമാരിക്കാലത്തും മറ്റ് സമയങ്ങളിലും നടത്തിയ മികച്ച സാമൂഹിക പ്രവർത്തനങ്ങൾ മാനിച്ചാണ് അദ്ദേഹത്തിന് ഈ അവാർഡ് നൽകിയത്.


ആലപ്പുഴ ജില്ലയിലെ എടത്വാ ആണ് അദ്ദേഹത്തിന്റെ സ്വദേശം. ഭാര്യ എയ്ഞ്ചൽ സീ ന്യൂസ് ലൈവിന്റെ ആഫ്രിക്കയിലെ പ്രതിനിധിയാണ് . മകൻ റോയൽജോർജ്ജ് ജിക്കു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.