ഉക്രെയ്നില്‍ കുടുങ്ങിയ മലയാളികളുടെ വിവരങ്ങള്‍ ശേഖരിച്ച് നോര്‍ക്ക; ബന്ധുക്കള്‍ക്ക് ഈ നമ്പറില്‍ വിളിക്കാം

ഉക്രെയ്നില്‍ കുടുങ്ങിയ മലയാളികളുടെ വിവരങ്ങള്‍ ശേഖരിച്ച് നോര്‍ക്ക; ബന്ധുക്കള്‍ക്ക് ഈ നമ്പറില്‍ വിളിക്കാം

തിരുവനന്തപുരം: ഉക്രെയ്‌നില്‍ കുടുങ്ങിയ മലയാളികളുടെ വിവര ശേഖരണത്തിനായി നോര്‍ക്ക റൂട്‌സ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നോര്‍ക്ക റൂട്ട്‌സിന്റെ www.norkaroots.org എന്ന വെബ്‌സൈറ്റില്‍ http://ukrainregistration.norkaroots.org/ എന്ന ലിങ്ക് വഴി ആര്‍ക്കും വിവരങ്ങള്‍ അപ്ലോഡ് ചെയ്യാവുന്നതാണ്.

പാസ്‌പോര്‍ട്ട് വിശദാംശങ്ങള്‍, പഠിക്കുന്ന സര്‍വകലാശാല തുടങ്ങി സമഗ്രമായ വിവരശേഖരണമാണ് ഇതുവഴി ലക്ഷ്യമിടുന്നത്. നോര്‍ക്ക ശേഖരിക്കുന്ന വിവരങ്ങള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും ഉക്രെയ്‌നിലെ ഇന്ത്യന്‍ എംബസിക്കും കൈമാറും. മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടുവരുന്നുണ്ടെന്ന് നോര്‍ക്ക അറിയിച്ചു.

എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായുള്ള ഏകോപനത്തിനായി കണ്ട്രോള്‍ റൂം പ്രവര്‍ത്തനം തുടരുകയാണ്. 27 സര്‍വകലാശാലകളില്‍ നിന്നായി 1132 വിദ്യാര്‍ഥികള്‍ ഇതുവരെ നോര്‍ക്കയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇവരുടെ വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിനും ഉക്രെയ്‌നിലെ ഇന്ത്യന്‍ എംബസിക്കും കൈമാറിയതായി നോര്‍ക്ക റൂട്‌സ് സിഇഒ അറിയിച്ചു.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷനു പുറമെ കീവിലെ ഇന്ത്യന്‍ എംബസി ഏര്‍പ്പെടുത്തിയിട്ടുള്ള +380997300483, +380997300428 എന്നീ നമ്പരുകളിലോ [email protected] എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്. വിദേശകാര്യമന്ത്രാലയത്തിന്റെ 1800 118797 എന്ന ടോള്‍ ഫ്രീ നമ്പരും +911123012113, +911123014104, +911123017905 എന്നീ നമ്പരുകളം [email protected] എന്ന ഇ-മെയില്‍ വിലാസവും ഉപയോഗപ്പെടുത്താം.

മലയാളികളുടെ വിവരങ്ങള്‍ നോര്‍ക്കയില്‍ അറിയിക്കാന്‍ ആഗ്രഹിക്കുന്ന നാട്ടിലെ ബന്ധുക്കള്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ 1800 425 3939 എന്ന ടോള്‍ ഫീ നമ്പരിലോ [email protected] എന്ന ഇ-മെയിലിലോ അറിയിക്കാനും സൗകര്യമുണ്ട്.. 0091 880 20 12345 എന്ന നമ്പരില്‍ വിദേശത്തു നിന്നും മിസ്സ്ഡ് കോള്‍ സര്‍വീസും ലഭ്യമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.