പലതരം സാധനങ്ങള്‍ക്കൊണ്ട് നമ്മുക്ക് ചമ്മന്തികള്‍ ഉണ്ടാക്കാം. മാങ്ങാ ചമ്മന്തി, തക്കാളി ചമ്മന്തി, തേങ്ങ ചമ്മന്തി, ഇഞ്ചി ചമ്മന്തി, പപ്പട ചമ്മന്തി, മല്ലിയില ചമ്മന്തി ഇങ്ങനെ നിരവധി ചമ്മന്തികള്‍. കഞ്ഞിയ്ക്കും ചോറിനൊപ്പവും കഴിക്കാന്‍ പറ്റിയ മറ്റൊരു ചമ്മന്തി പരിചയപ്പെട്ടാലോ..ഉപ്പിലിട്ട നെല്ലിക്ക കൊണ്ടുള്ള ചമ്മന്തി.
വേണ്ട ചേരുവകള്‍...
ഉപ്പിലിട്ട നെല്ലിക്ക 3 എണ്ണം
തേങ്ങ അര കപ്പ്
ചുവന്ന മുളക് 5 എണ്ണം
കറിവേപ്പില 2 തണ്ട്
ഉപ്പ് 1 സ്പൂണ്‍
ജീരകം 1 സ്പൂണ്‍
ചെറിയ ഉള്ളി 4 എണ്ണം
തയ്യാറാക്കുന്ന വിധം...
മിക്‌സിയില്‍ ഉപ്പിലിട്ട നെല്ലിക്ക, കറിവേപ്പില, ജീരകം, തേങ്ങ, ഉപ്പ്, ചെറിയ ഉള്ളി, ചുവന്ന മുളക് എല്ലാം കൂടെ നന്നായി അരച്ച് എടുത്താല്‍ രുചികരമായ ചമ്മന്തി റെഡി ആകും. ചൊറിനോപ്പവും, ദോശയ്ക്കും, ഇഡലിക്ക് ഒപ്പവും, കഞ്ഞിക്കൊപ്പവും വളരെ രുചികരമായ ഒരു ചമ്മന്തിയാണിത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.