അതിര്‍ത്തി കടക്കാനെത്തിയവരെ തിരിച്ചയച്ചു; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഉക്രെയ്ന്‍ സൈന്യത്തിന്റെ ക്രൂരത

അതിര്‍ത്തി കടക്കാനെത്തിയവരെ തിരിച്ചയച്ചു; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഉക്രെയ്ന്‍ സൈന്യത്തിന്റെ ക്രൂരത

കീവ്:യുദ്ധ ഭീതിയില്‍ തിരിച്ച് നാട്ടിലേക്ക് എത്തുന്നതിനിടെ ഉക്രെയ്ന്‍-പോളണ്ട് അതിര്‍ത്തിയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ക്രൂരത. സെഹ്നി അതിര്‍ത്തിയില്‍ ഉക്രെയ്ന്‍ സൈന്യം തങ്ങളെ മര്‍ദിച്ചെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. അതിര്‍ത്തി കടക്കാന്‍ എത്തിയവരെ ഉക്രെയ്ന്‍ സൈന്യം തിരിച്ചയച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സൈന്യം ലാത്തിച്ചാര്‍ജ് നടത്തിയെന്നും ആകാശത്തേക്ക് വെടിയുതിര്‍ത്തെന്നും പറയുന്നു.

പൊലീസും ഉക്രെയ്ന്‍ സൈന്യവും വിദ്യാര്‍ത്ഥികളെ ഭയപ്പെടുത്തുകയാണ്. വാഹനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കയറ്റാന്‍ ശ്രമിച്ചെന്നും എയ്ഞ്ചല്‍ എന്ന വിദ്യാര്‍ത്ഥി ആരോപിച്ചു. സൈന്യം വിദ്യാര്‍ത്ഥികളെ ആക്രമിച്ചെന്ന് പോളണ്ടില്‍ നിന്ന് മലയാളിയായ ബിനുവും പറയുന്നു.

വിദ്യാര്‍ത്ഥികള്‍ സൈന്യത്തിന് നേരെ ഉന്നയിച്ച ആരോപണം ശരിയാണ്. അവര്‍ കുട്ടികളെ ഭയപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തു. അതിര്‍ത്തിയിലേക്ക് എത്തുന്നതിനിടെ അവരുടെ കൂട്ടത്തില്‍ അപസ്മാരം വന്ന് ഒരു കുട്ടി തളര്‍ന്നുവീണെന്നും ബിനു വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.