യുദ്ധം (കവിത)

യുദ്ധം (കവിത)

അരുതേ, അരുതരുതേ,
ഇനിയൊരു യുദ്ധമരുതേ,
പോരടിച്ച് പോർവിളിച്ച്,
തലയറുത്ത് ചോരചിന്തി,
ലഹരിയായ് ചുറ്റിലും
മാറിടുന്ന കാഴ്ചകൾ..
മദമിളകി നാടു നീളെ
തീ പടർത്തി ചാമ്പലാക്കി
നേടിടുന്ന വിജയമെന്തിന്?.
നാടുവിട്ടു വീടുവിട്ടു
വഴി നടന്നു വഴി നടന്നു
താങ്ങുപോയ് തളർന്ന
ജീവിതങ്ങളേറിടുന്നു....
ഈ സ്വപ്ന ഭൂമിയിൽ,
കിനാവുയർത്തുവാൻ
മോഹമുണ്ടതോർക്കണം;
നീ പിടിച്ചോരായുധങ്ങളിൽ
തീ പടരാതിരിക്കണം
യുദ്ധമെന്നതൊന്നിന്നും
അറുതിയല്ലതോർക്കണം
നേരുനേരായ് പുലരണം
പോയ വഴികളൊക്കെയും
തിരിഞ്ഞ് നോക്കണം
സത്യമെന്നതുൾശോഭ -
യായ് ജ്വലിക്കണം
ആയുധങ്ങളൊക്കെയും
ഉറയിൽ വച്ചിടാം, വാളെ-
ടുത്ത് വാളാൽ ചോര
ചിന്തിടാതിരിക്കുവാൻ..
അരുതേ അരുതരുതെ
ഇനിയൊരു യുദ്ധമരുതേ...


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26