കീവ്: റഷ്യക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ പരാതി നല്‍കി ഉക്രെയ്ന്‍. റഷ്യയുടെ സൈനിക നീക്കവും അധിനിവേശവും തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹേഗിലെ അന്താരാഷ്ട്ര കോടതിയില്‍ ഉക്രെയ്ന്‍ പരാതി നല്‍കിയിരിക്കുന്നത്. ഉക്രെയ്ന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലെന്‍സ്‌കിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, ആക്രമണവും പ്രതിരോധവുമായി യുദ്ധം കലുഷിതമാകവെ ഉക്രെയ്‌നുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് റഷ്യ രംഗത്ത് വന്നു. ബെലാറസില്‍ വച്ച് ചര്‍ച്ച നടത്താമെന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ബെലാറസില്‍ ചര്‍ച്ചക്കില്ലെന്ന് അറിയിച്ച ഉക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കി നാറ്റോ സഖ്യരാജ്യങ്ങളിലെ നഗരങ്ങളില്‍ ചര്‍ച്ചയാകാമെന്ന് നിര്‍ദ്ദേശിച്ചു.
വാഴ്സ, ഇസ്താംബൂള്‍, ബൈകു എന്നിവിടങ്ങളില്‍ ചര്‍ച്ചയാകാമെന്നാണ് ഉക്രെയ്ന്‍ പ്രസിഡന്റ് അറിയിച്ചിരിക്കുന്നത്. റഷ്യക്കൊപ്പം നില്‍ക്കുന്ന രാജ്യമാണ് ബെലാറസ്. ആവശ്യമെങ്കില്‍ ബെലാറസ് സൈന്യം റഷ്യന്‍ സൈന്യത്തിന് ഒപ്പം ചേരുമെന്ന് പ്രസിഡണ്ട് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.