കുവൈറ്റിൽ നിന്ന്​ അവധിക്കു​ പോയി തിരിച്ചുവരാന്‍ കഴിയാതെ നാട്ടില്‍ കുടുങ്ങിയ ഗാര്‍ഹികത്തൊഴിലാളികളെ തിരിച്ചെത്തിക്കും

കുവൈറ്റിൽ നിന്ന്​ അവധിക്കു​ പോയി തിരിച്ചുവരാന്‍ കഴിയാതെ നാട്ടില്‍ കുടുങ്ങിയ ഗാര്‍ഹികത്തൊഴിലാളികളെ തിരിച്ചെത്തിക്കും

കുവൈറ്റ്: കുവൈറ്റിൽ നിന്ന്​ അവധിക്കു​ പോയി തിരിച്ചുവരാന്‍ കഴിയാതെ നാട്ടില്‍ കുടുങ്ങിയ ഗാര്‍ഹികത്തൊഴിലാളികളെ തിരിച്ചെത്തിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗം ഇക്കാര്യം തത്ത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്​. എങ്ങനെയാണ്​ കൊണ്ടുവരുന്നതെന്ന കാര്യത്തില്‍ അന്തിമ വ്യവസ്ഥകള്‍ ആയിട്ടില്ല.

ആഭ്യന്തര മ​ന്ത്രി അനസ്​ അല്‍ സാലിഹിന്റെ നേതൃത്വത്തിലുള്ള കൊറോണ എമര്‍ജന്‍സി കമ്മിറ്റി കര്‍മപദ്ധതി തയാറാക്കും. ഈ റിപ്പോര്‍ട്ട്​ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഹെല്‍ത്ത്​ കമ്മിറ്റി അവലോകനം ചെയ്യും. ഇഖാമ കാലാവധിയുള്ളവരെ മാത്രം വരാന്‍ അനുവദിച്ചാല്‍ മതിയോ അല്ലെങ്കില്‍ സ്​പോണ്‍സര്‍മാര്‍ക്ക്​ ഇവരുടെ ഇഖാമ പുതുക്കാന്‍ പ്രത്യേകാനുമതി നല്‍കണമോ എന്ന കാര്യവും ചര്‍ച്ചചെയ്യും.

വിവിധ രാജ്യങ്ങളില്‍നിന്ന്​ പുതുതായി ഗാര്‍ഹികത്തൊഴിലാളികളെ കൊണ്ടുവരുന്നത്​ സംബന്ധിച്ചും ചര്‍ച്ചചെയ്യും. രാജ്യത്ത്​ നിലവില്‍ ഗാര്‍ഹികത്തൊഴിലാളിക്ഷാമം രൂക്ഷമാണ്​.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.