റഷ്യയ്ക്ക് ആണവായുധങ്ങള്‍ വിന്യസിക്കാം; ഭരണഘടനാ ഭേദഗതിയുമായി ബെലാറസ്

റഷ്യയ്ക്ക് ആണവായുധങ്ങള്‍ വിന്യസിക്കാം; ഭരണഘടനാ ഭേദഗതിയുമായി ബെലാറസ്

മിന്‌സ്‌ക്: ആണവായുധ മുക്ത രാഷ്ട്രമെന്ന പദവി നീക്കുന്ന ഭരണഘടനാ ഭേദഗതി പാസാക്കി ബെലാറസ്. ഇതോടെ റഷ്യന്‍ ആണവായുധങ്ങള്‍ ബെലാറസില്‍ വിന്യസിക്കാനുള്ള തടസം നീങ്ങി. ഉക്രെയ്‌നെതിരെ ആണവായുധങ്ങള്‍ ഉപയോഗിക്കുമെന്ന വ്‌ളാഡിമിര്‍ പുടിന്റെ ഭീഷണിക്ക് പിന്നാലെയാണ് റഷ്യയുടെ ആത്മ മിത്രമായ ബലാറസിന്റെ നീക്കം.

അണുവായുധ സേനയോട് സജ്ജരായിരിക്കാനാണ് കഴിഞ്ഞ ദിവസം പുടിന്‍ പറഞ്ഞത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആണവായുധ ശേഖരങ്ങളുള്ള രാജ്യങ്ങളിലൊന്നാണ് റഷ്യ.

ഉക്രെയ്ന്‍ ആക്രമിച്ച റഷ്യന്‍ നടപടിക്കെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ ഒന്നടങ്കം രംഗത്തെത്തിയ സാഹചര്യത്തിലാണ് ആണവായുധ സേനയോട് സജ്ജരായിരിക്കാന്‍ പുടിന്‍ നിര്‍ദേശം നല്‍കിയത്. അതിനിടെ ബെലാറസിനെതിരെയുള്ള സാമ്പത്തിക ഉപരോധം യൂറോപ്യന്‍ യൂണിയന്‍ ശക്തിപ്പെടുത്തി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.