ഫലസ്തീന്‍ രാജ്യാന്തര വക്താവ് കൊവിഡ് ബാധിച്ച്‌ മരിച്ചു

ഫലസ്തീന്‍ രാജ്യാന്തര വക്താവ് കൊവിഡ് ബാധിച്ച്‌ മരിച്ചു

ജറുസലം: ഫലസ്തീന്റെ രാജ്യാന്തര വക്താവായും സമാധാനശ്രമങ്ങളുടെ മധ്യസ്ഥനായും ദീര്‍ഘകാലം പ്രവര്‍ത്തിച്ച സാഇബ് അറീകത് (65) കൊവിഡ് ബാധയെ തുടര്‍ന്ന് അന്തരിച്ചു. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ കബറടക്കി. ഫലസ്തീന്‍ വിമോചന മുന്നണിയുടെ സെക്രട്ടറി ജനറല്‍ കൂടിയായ അദ്ദേഹം കഴിഞ്ഞ മാസം 8നാണ് കൊവിഡ് ബാധിതനായത്.

3 വര്‍ഷം മുന്‍പ് ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ സാഇബ്ന്റെ  ആരോഗ്യസ്ഥിതി പെട്ടെന്നു മോശമാവുകയായിരുന്നു. മൂന്നു പതിറ്റാണ്ട് ഫലസ്തീന്‍ ഇസ്രയേല്‍ സമാധാന ചര്‍ച്ചകളുടെ മദ്ധ്യസ്ഥനായി സാഇബ് അറീകത് സജീവമായി പ്രവര്‍ത്തിക്കുകയും സുപ്രധാന കരാറുകള്‍ക്കു രൂപം നല്‍കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.