ന്യൂ ഡൽഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് ഇന്ന് മെഗാ സാമ്പത്തിക പാക്കേജ് പ്രഖ്യേപിച്ചേക്കും. ഇന്ന് ഉച്ചകഴിഞ്ഞ് ദീപാവലിക്ക് മുന്നോടിയായി നടക്കുന്ന വാര്‍ത്താ സമ്മേളനത്തിലാകും പദ്ധതികള്‍ പ്രഖ്യാപിക്കുക. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ അടിസ്ഥാനസൗകര്യവികസന പദ്ധതികള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.
ഇതിനായി രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന 50 വന്‍കിട പദ്ധതികള്‍ കേന്ദ്രം കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ മുന്‍ഗണന ലഭിക്കുക ദേശീയ ഇന്‍ഫ്രസ്ട്രക്ചര്‍ പൈപ്പ് ലൈന്‍ പദ്ധതിക്കായിരിക്കും. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന ഉദ്ദേശത്തോടെയായിരിക്കും ഈ പദ്ധതികളിലേയ്ക്ക് മൂലധനം വകയിരുത്തുക. ഹോട്ടല്‍, ടൂറിസം, വ്യോമയാനം തുടങ്ങിയ മേഖലകള്‍ക്കും പാക്കേജില്‍ പരിഗണന ലഭിച്ചേക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.