രാജ്യം ചരിത്രത്തിലാദ്യമായി സാമ്പത്തിക മാന്ദ്യത്തിലാണെന്ന് വിലയിരുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ജിഡിപി 8.6 ശതമാനം ഇടിഞ്ഞു. ഏപ്രില്‍ ജൂണ്‍ പാദത്തില്‍ സമ്പത് വ്യവസ്ഥയില്‍ 24 ശതമാനമായിരുന്നു ഇടിവ്. തുടര്‍ച്ചയായി രണ്ടാം പാദത്തിലും ഇടിവ് രേഖപ്പെടുത്തിയതോടെയാണ് രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോകുന്നുവെന്ന് ആര്‍ബിഐ വിലയിരുത്തിയത്. തുടര്‍ച്ചയായ രണ്ടാം പാദത്തിലും ഇടിവുണ്ടായതില്‍ സാമ്പത്തിക നയ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ പത്രയുടെ നേതൃത്വത്തിലുള്ള സംഘം ആശങ്ക രേഖപ്പെടുത്തി.
നവംബര്‍ 27 ന് ഇതുമായി ബന്ധപ്പെട്ട സ്ഥിതിവിവര കണക്കുകള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടുമെന്നാണ് വിവരം. വാഹന വില്‍പ്പന മുതല്‍ ബാങ്കിങ് മേഖലയിലെ ചലനങ്ങള്‍ വരെ നിരീക്ഷിച്ച ശേഷമാണ് രാജ്യം മാന്ദ്യത്തിലായതായി സമിതി പ്രഖ്യാപിച്ചത്. അതേസമയം ഡിസംബറോടെ സമ്പത് വ്യവസ്ഥ തിരിച്ചുവരവുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സമിതി പറയുന്നു. കമ്പനികൾക് മുന്നേറ്റം നിലനിര്‍ത്താനായാല്‍ ഇത് സാധ്യമാകുമെന്നാണ് ആര്‍ബിഐ പ്രതീക്ഷിക്കുന്നത് വില്‍പ്പനയില്‍ കടുത്ത ഇടിവ് നേരിട്ടപ്പോഴും കമ്പനികൾ ലാഭം ഉയര്‍ത്തിയത് പ്രവര്‍ത്തനച്ചെലവ് കുറച്ചതുകൊണ്ടാണെന്ന് ആര്‍ബിഐ വിശദീകരിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.