ഓപ്പറേഷൻ ഗംഗ : 208 യാത്രക്കാരുമായി വ്യോമസേനയുടെ മൂന്നാമത്തെ വിമാനമെത്തി

ഓപ്പറേഷൻ ഗംഗ : 208 യാത്രക്കാരുമായി വ്യോമസേനയുടെ മൂന്നാമത്തെ വിമാനമെത്തി

ന്യൂഡൽഹി:  ഉക്രെയ്ൻ രക്ഷാദൗത്യത്തിലെ വ്യോമസേനയുടെ മൂന്നാമത്തെ സി-17 വിമാനവും തിരിച്ചെത്തി. ഹിന്‍ഡന്‍ വ്യോമതാവളത്തിലാണ് 208 യാത്രക്കാരുമായി വിമാനമെത്തിയത്.

മൂന്ന് വ്യോമസേന വിമാനങ്ങളിലായി ഇന്ന് 628 ഇന്ത്യക്കാരാണ് മടങ്ങിയെത്തിയത്. 200 യാത്രക്കാരുമായി ആദ്യ വിമാനവും, 220 യാത്രക്കാരുമായി രണ്ടാം വിമാനവും, ഇന്ന് പുലര്‍ച്ചെയോടെ ഉക്രെയ്നില്‍ നിന്ന് ഇന്ത്യയിലെത്തിയിരുന്നു.

ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി, ദിവസവും നാല് സര്‍വീസുകളാണ് സി-17 വിമാനങ്ങൾ ഉക്രെയ്നിലെ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ നടത്തുന്നത്. അടുത്ത 24 മണിക്കൂറില്‍ 15 രക്ഷാദൗത്യ വിമാനങ്ങള്‍ കൂടി സര്‍വീസ് നടത്തും. ഹംഗറിയില്‍ നിന്നും റൊമേനിയയില്‍ നിന്നുമാണ് ഈ വിമാനങ്ങളെത്തുക.

യുദ്ധം എട്ടാം ദിവസവും തുടരുന്ന പശ്ചാത്തലത്തില്‍ ഉക്രെയ്നിലുള്ള ഇന്ത്യക്കാരെ റഷ്യന്‍ അതിര്‍ത്തി വഴി ഒഴിപ്പിക്കും. അടിയന്തരമായി ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ റഷ്യന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഖാര്‍ക്കീവില്‍ നിന്ന് ദൈര്‍ഘ്യം കുറഞ്ഞ മാര്‍ഗം വഴി ഇന്ത്യക്കാരെ റഷ്യയിലെത്തിക്കാനാണ് തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.