നാലുലക്ഷം ജനങ്ങളെ റഷ്യ ബന്ദിയാക്കിയെന്ന് മരിയുപോള്‍ മേയര്‍

നാലുലക്ഷം ജനങ്ങളെ റഷ്യ ബന്ദിയാക്കിയെന്ന് മരിയുപോള്‍ മേയര്‍

കീവ്: ഉക്രെയ്‌നില്‍ വീണ്ടും ആക്രമണം ശക്തമാക്കി റഷ്യ. അഞ്ചുമണിക്കൂര്‍ വെടിനിര്‍ത്തലിനുശേഷം ആക്രമണം തുടങ്ങിയതായി റഷ്യയും സ്ഥിരീകരിച്ചു. അതേസമയം റഷ്യന്‍ സൈനികര്‍ തങ്ങളുടെ നാലുലക്ഷത്തോളം ജനങ്ങളെ ബന്ധിയാക്കിയെന്ന് മരിയുപോള്‍ മേയര്‍ ആരോപിച്ചു. നഗരത്തിലെ ജലവിതരണവും വൈദ്യുതിയും തടസപ്പെട്ടു. നഗരത്തില്‍ അഞ്ചുദിവസമായി വൈദ്യുതി ഇല്ലെന്ന് മേയര്‍ പറഞ്ഞു.

ഉക്രെയ്ന്‍ സൈനികരുടെ ചെറുത്തുനില്‍പു തുടരുന്ന നഗരമാണ് മരിയുപോള്‍. ജനങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കാനാണ് മരിയുപോളിലും വൊല്‍നോവാകയിലും റഷ്യ അഞ്ചുമണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. വെടിനിര്‍ത്തലിന്റെ സമയപരിധി ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 7.30ന് അവസാനിച്ചിരുന്നു. മരിയുപോളില്‍നിന്ന് രണ്ടുലക്ഷം പേരെയും വൊല്‍നോവാകയില്‍നിന്ന് 15,000 പേരെയുമാണ് ഒഴിപ്പിക്കാനുള്ളത്.

മരിയോപോളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നത് നിര്‍ത്തിയതായി ഉക്രെയ്ന്‍ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയുടെ ഓഫീസ് അറിയിച്ചു. യുദ്ധക്കെടുതിയില്‍ പെട്ട സാധാരണക്കാരായ ജനങ്ങളെ സഹായിക്കാന്‍ വേണ്ടി അമേരിക്ക 3000പേരെ ഉക്രെയ്‌നിലേക്ക് അയയ്ക്കുമെന്ന് വാഷിങ് ടണിലെ ഉക്രെയ്ന്‍ന്‍ എംബസി പറഞ്ഞു. നിലവില്‍ റഷ്യന്‍ സൈന്യം കീവിലെ ഹൈഡ്രോഇലക്ട്രിക് വൈദ്യുത നിലയം ലക്ഷ്യം വെച്ച് നീങ്ങുകയാണെന്ന് ഉക്രെയ്ന്‍ ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.