ഹൈദരാബാദ്: കുട്ടികളെയും സന്ദർശകരെയും ഒരുപോലെ രസിപ്പിച്ച 'സൂസി' എന്ന ചിമ്പാൻസി വിടവാങ്ങി. ഹൈദരാബാദ് സുവോളജിക്കൽ പാർക്കിലെ അവസാന ചിമ്പൻസിയായ സൂസി ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. രാവിലെ മൃഗശാല ജീവനക്കാരനെത്തി നോക്കിയപ്പോഴാണ് 35 വയസുള്ള സൂസിയെ മരിച്ചനിലയിൽ കണ്ടത്. ഹൃദയാഘാതമാണ് മരണകാരണം.
1986 ജൂലൈ 15നാണ് സൂസി ജനിച്ചത്. മൃഗശാലയിലെത്തുന്നവരുടെ പ്രധാന ആകർഷണകേന്ദ്രമായിരുന്നു സൂസി. മരണം സന്ദർശകരെയും മൃഗശാല ജീവനക്കാരെയും ദുഃഖത്തിലാഴ്ത്തി. ഇന്നലെയും പഴങ്ങളും ജ്യൂസുകളും കരിക്കിൻവെള്ളവും അടക്കം ഭക്ഷണങ്ങൾ എടുത്തിരുന്നുവെന്ന് ജീവനക്കാർ പറഞ്ഞു.
സൂസിയെ കൂടാതെ മൃഗശാലയിലുണ്ടായിരുന്ന മറ്റൊരു ചിമ്പൻസി 2012ൽ 42ാം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു. ചിമ്പൻസികളുടെ ശരാശരി ആയുർ ദൈർഘ്യം 39 വർഷമാണ്. സൂസി കൂടി വിടവാങ്ങിയതോടെ രാജ്യത്ത് മൂന്നോ നാലോ മൃഗശാലകളിൽ മാത്രമാണ് ഇനി ചിമ്പൻസികൾ അവശേഷിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.