ന്യൂഡല്‍ഹി: ഡെല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഇലക്ഷന്‍ അടുത്തു നില്‍ക്കേ മറ്റ് പാര്‍ട്ടികളില്‍ നിന്ന് ആംആദ്മി പാര്‍ട്ടിയിലേക്ക് നേതാക്കളുടെ ഒഴുക്ക്. ഇന്നലെ കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ എഎപി പാര്‍ട്ടിയില്‍ ചേര്‍ന്നു. ബിജെപി നേതാവ് പ്രിയ ചൗധരിയും കോണ്‍ഗ്രസ് നേതാവ് പവന്‍ ശര്‍മയുമാണ് അരവിന്ദ് കേജരിവാളിന്റെ പാര്‍ട്ടിയിലെത്തിയത്.
2011-12ല്‍ ഡല്‍ഹി യൂണിവേഴ്സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച പ്രിയ ചൗധരി ബിജെപിയുടെ ദേശീയ മീഡിയ പാനല്‍ അംഗവും തലസ്ഥാനത്തെ മഹിളാ മോര്‍ച്ച സെക്രട്ടറിയുമായിരുന്നു. ഡല്‍ഹിയിലെ ഗോണ്ട നിയമസഭാ മണ്ഡലത്തിലെ നേതാവാണ് പവന്‍ ശര്‍മ. ബിജെപിയില്‍ പ്രവര്‍ത്തകര്‍ക്ക് ഒരു തരത്തിലുള്ള ആദരവും ലഭിക്കുന്നില്ലെന്ന് പ്രിയ ചൗധരി കുറ്റപ്പെടുത്തി.
അടുത്തമാസമാണ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ്. 2017ല്‍ തെരഞ്ഞെടുപ്പ് തൂത്തുവാരിയ ബിജെപിക്ക് പക്ഷേ ഇത്തവണ കാര്യങ്ങള്‍ എളുപ്പമല്ല. അന്ന് 270ല്‍ 181 സീറ്റില്‍ ബിജെപി ജയിച്ചപ്പോള്‍ എഎപി 48 സീറ്റുകള്‍ നേടി. കോണ്‍ഗ്രസിന് കിട്ടിയത് 30 സീറ്റുകളായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.